വീണ്ടും പുലിവാല്‍ പിടിച്ച് പുഷ്പ; നിര്‍മ്മാതാക്കള്‍ക്ക് എതിരെ കേസ്..!

Advertisement

തെലുങ്കു സൂപ്പർ താരം അല്ലു അർജുൻ നായകനായി എത്തുന്ന പുതിയ ചിത്രമാണ് പുഷ്പ. ഇന്ന് ലോകം മുഴുവൻ റിലീസ് ചെയ്യുന്ന ഈ ചിത്രം തെലുങ്കു, മലയാളം, തമിഴ്, ഹിന്ദി, കന്നഡ എന്നിങ്ങനെ അഞ്ചു ഭാഷകളിൽ ആണ് എത്തുന്നത്. സുകുമാർ സംവിധാനം ചെയ്ത ഈ ചിത്രത്തിന് രണ്ടു ഭാഗങ്ങൾ ആണുള്ളത്. അതിൽ ആദ്യ ഭാഗം ആണ് ഇപ്പോൾ റിലീസ് ചെയ്യുന്നത്. സുകുമാറിന്റെയും അല്ലു അര്ജുന്റെയും കരിയറിലെ ഏറ്റവും വലിയ ചിത്രമായി ഒരുക്കിയ പുഷ്പയിൽ വില്ലൻ വേഷം ചെയ്യുന്നത് മലയാളി താരം ഫഹദ് ഫാസിൽ ആണ്. പുഷ്പ രാജ് എന്ന കഥാപാത്രമായി അല്ലു അർജുൻ എത്തുമ്പോൾ ഭൻവർ സിങ് ശെഖാവത് എന്ന ഐപിഎസ് ഓഫീസർ ആയാണ് ഫഹദ് എത്തുന്നത്. പക്ഷെ റിലീസിന് മുൻപ് തന്നെ വിവാദങ്ങളിൽ ചെന്ന് ചാടിയിരിക്കുകയാണ് ഈ ചിത്രം. പുഷ്പയുടെ പ്രീ റീലീസ് ഇവന്റ് ആണ് ഇപ്പോള്‍ വിവാദത്തിനു കാരണമായത്. കോവിഡ് പ്രോട്ടോകോള്‍ അനുസരിച്ച് 5000 പേര്‍ക്ക് മാത്രമായിരുന്നു ഈ ചടങ്ങിൽ പ്രവേശനം.

എന്നാല്‍ 15000 പേരോളം പരിപാടിയില്‍ ഭാഗമാവുകയും, തുടർന്ന് ഹൈദരാബാദ് പൊലീസ് ചിത്രത്തിന്റെ നിര്‍മ്മാണ കമ്പനിയായ മൈത്രി മൂവി മേക്കേഴ്‌സിനെതിരെ കേസെടുത്തിരിക്കുകയുമാണ്. അതിനു മുൻപ്, പുരുഷന്മാരെ മോശമായി ചിത്രീകരിച്ചെന്നാരോപിച്ച്, ഈ ചിത്രത്തിലെ സാമന്ത നൃത്തം ചെയ്ത ഒരു ഗാനത്തിനെതിരെ, മെന്‍സ് അസോസിയേഷന്‍ എന്ന സംഘടന പരാതിയുമായി എത്തിയിരുന്നു. രശ്‌മിക മന്ദനായാണ് ഈ ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത്. ആര്യ, ആര്യ2 എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അല്ലുവും സുകുമാറും ഒന്നിച്ച ചിത്രമാണ് പുഷ്പ. മൈത്രി മൂവി മേക്കേഴ്സിന്റെയും മുട്ടംസെട്ടി മീഡിയയുടെയും ബാനറില്‍ നവീന്‍ യെര്‍നേനിയും വൈ രവിശങ്കറും ചേര്‍ന്നാണ് ഈ ചിത്രം നിർമ്മിച്ചത്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close