പുതുമുഖ ചിത്രത്തിന് ലഭിക്കുന്ന റെക്കോർഡ് സാറ്റലൈറ്റ് തുക കരസ്ഥമാക്കി പ്രണവ് മോഹൻലാലിന്റെ ആദി..!

Advertisement

മലയാള സിനിമയിലെ എക്കാലത്തെയും വലിയ താരമാണ് മോഹൻലാൽ. റെക്കോര്ഡുകളുടെ ചക്രവർത്തിയായ മോഹൻലാലിൻറെ പേരിലാണ് മലയാള സിനിമയിലെ തൊണ്ണൂറു ശതമാനം ബോക്സ് ഓഫീസ്, തിയേറ്റർ, സാറ്റലൈറ്റ് റെക്കോർഡുകൾ ഉള്ളത്. ഇപ്പോഴിതാ മോഹൻലാലിന്റെ മകൻ പ്രണവ് മോഹൻലാലും അച്ഛന്റെ പാത പിന്തുടർന്ന് റെക്കോർഡ് സൃഷ്ടിച്ചു കൊണ്ട് തന്നെ മലയാള സിനിമയിലേക്ക് നായകനായി കാലെടുത്തു കുത്തുകയാണ്. പ്രണവ് മോഹൻലാൽ നായകനായി അരങ്ങേറുന്ന ചിത്രമാണ് ജീത്തു ജോസഫ് രചനയും സംവിധാനവും നിർവഹിച്ച ആദി. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച ഈ ചിത്രം അടുത്ത മാസം അവസാനത്തോടെയാണ് പ്രദർശനത്തിന് എത്തുക. റിലീസിന് മുൻപേ തന്നെ ആദി ആദ്യത്തെ റെക്കോർഡ് സൃഷ്ടിച്ചു കഴിഞ്ഞു. ഒരു പുതുമുഖ ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും വലിയ സാറ്റലൈറ്റ് തുക നേടിയാണ് ആദി റെക്കോർഡ് സൃഷ്ടിച്ചത്.

ആറു കോടി രൂപയ്ക്കാണ് ആദിയുടെ ടെലിവിഷൻ സംപ്രേക്ഷണാവകാശം അമൃത ടി വി സ്വന്തമാക്കിയത്. സാധാരണ ഒരു പുതുമുഖ ചിത്രത്തിന് തിയേറ്ററിൽ വിജയം നേടിയാൽ പോലും മൂന്നു കോടി രൂപ പോലും സാറ്റലൈറ്റ് തുക കിട്ടില്ല എന്നിരിക്കെ ആദിക്ക് അതിന്റെ ഇരട്ടിയിൽ അധികം വലിയ തുക നേടാൻ കഴിഞ്ഞത് മോഹൻലാൽ എന്ന ബ്രാൻഡ് നെയിം ഉള്ളത് കൊണ്ട് കൊണ്ടാണ്. കൂടാതെ ജീത്തു ജോസഫ് എന്ന മാസ്റ്റർ സംവിധായകന്റെ സാന്നിധ്യവും മലയാള സിനിമയിലെ ഏറ്റവും വലുതും ഏറ്റവും പോപ്പുലറുമായ നിർമ്മാണ വിതരണ ബാനറുമായ ആശീർവാദ് സിനിമാസിന്റെ സാന്നിധ്യവും ആദിക്ക് തുണയായിട്ടുണ്ട്.

Advertisement

പ്രണവിന്റെ കിടിലൻ ആക്ഷൻ രംഗങ്ങൾ ഉള്ള ആദിയുടെ പോസ്റ്ററുകളും ആദ്യ ടീസറും സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. പ്രണവിനൊപ്പം സിജു വിൽ‌സൺ, ഷറഫുദീൻ, സിദ്ദിഖ്, ജഗപതി ബാബു, അനുശ്രീ, അദിതി രവി, ലെന തുടങ്ങി ഒരു വലിയ താരനിര തന്നെ അണി നിരക്കുന്ന ഈ ചിത്രത്തിന്റെ സംഗീതം അനിൽ ജോൺസണും ദൃശ്യങ്ങൾ സതീഷ് കുറുപ്പും ഒരുക്കിയിരിക്കുന്നു. ബാലതാരമായി അരങ്ങേറിയ ആദ്യ ചിത്രത്തിലൂടെ തന്നെ മികച്ച ബാലനടനുള്ള സംസ്ഥാന അവാർഡ് നേടിയ ആളാണ് പ്രണവ് മോഹൻലാൽ.

Advertisement

Copyright © 2017 onlookersmedia.

Press ESC to close