‘ മനോഹരം ഈ പൂമരം ‘ ; ശീലങ്ങളെ മാറ്റുന്ന ഒരു പുതിയ തുടക്കമാണ് പൂമരം എന്ന് വിനീത് ശ്രീനിവാസൻ..!

Advertisement

പൂമരം എന്ന എബ്രിഡ് ഷൈൻ – കാളിദാസ് ജയറാം ചിത്രം ഒരു പതിഞ്ഞ തുടക്കത്തിന് ശേഷം ഇപ്പോൾ പ്രേക്ഷകരുടെയും നിരൂപകരുടേയുമെല്ലാം പ്രശംസ ഒരുപാട് നേടിയെടുക്കുന്ന കാഴ്ചയാണ് കാണാൻ കഴിയുന്നത്. ഒരുപാട് സെലിബ്രിറ്റികൾ അടക്കം ഈ ചിത്രത്തെ പ്രശംസിച്ചു കൊണ്ട് മുന്നോട്ടു വരുന്നുണ്ട്. അതിൽ ഇപ്പോൾ പുതിയതായി എത്തിയിരിക്കുന്നത് നടനും സംവിധായകനും ഗായകനുമൊക്കെയായ വിനീത് ശ്രീനിവാസൻ ആണ്. പൂമരം കണ്ടതിനു ശേഷം വിനീത് ശ്രീനിവാസൻ തന്റെ ഫേസ്ബുക് അക്കൗണ്ടിലൂടെയാണ് ചിത്രത്തെ കുറിച്ചുള്ള അഭിപ്രായം പങ്കു വെച്ചിരിക്കുന്നത്. പൂമരം ഇപ്പോഴാണ് കണ്ടത് എന്ന് പറഞ്ഞു കൊണ്ടാണ് വിനീത് ശ്രീനിവാസൻ തന്റെ ഫേസ്ബുക് കുറിപ്പ് ആരംഭിക്കുന്നത് . താൻ ഈ ചിത്രം കാണുന്നതിന് മുൻപ് തന്നെ തന്റെ അടുത്ത സുഹൃത്തുക്കളടക്കം പ്രതീക്ഷിക്കാത്ത ചില അഭിപ്രായങ്ങൾ ഈ സിനിയെക്കുറിച്ചു പറഞ്ഞിരുന്നു എന്ന് പറയുന്നു വിനീത്

എന്നാൽ അവരുടെ അഭിപ്രായങ്ങളെ മാനിച്ചുകൊണ്ടു തന്നെ വിനീത് ശ്രീനിവാസൻ പറയുന്നത് തനിക്കീ സിനിമ ഒരുപാടിഷ്ടപ്പെട്ടു എന്നാണ് . നമ്മുടെ സ്ഥിരം കാഴ്ചാനുഭവങ്ങൾ, മെയിൻസ്ട്രീം സിനിമകളിൽ നിന്നുള്ള പ്രതീക്ഷകൾ എന്നിവയിൽ നിന്നൊക്കെ മാറി സഞ്ചരിക്കുന്ന സിനിമയാണ് പൂമരം എന്നാണ് വിനീത് പറയുന്നത് . അതുകൊണ്ടു തന്നെ ഈ സിനിമയ്ക്ക് ഭിന്നാഭിപ്രായങ്ങൾ ഉണ്ടാവുന്നതിൽ അത്ഭുതമില്ല എന്നും വിനീത് ശ്രീനിവാസൻ കൂട്ടി ചേർക്കുന്നു . പിന്നീട് വിനീത് പറഞ്ഞത് പൂമരത്തിലെ പാട്ടുകളെ കുറിച്ചാണ്. ഏറെ നാളുകൾക്കു ശേഷമാണ്, ഒരു സിനിമ കാണുമ്പോൾ പാട്ടിലെ വരികൾ ഇത്രയധികം ശ്രദ്ധിക്കുന്നത് എന്നാണ് വിനീത് പറഞ്ഞത് . മനോഹരമായ ഒരുപാടു പാട്ടുകളിലൂടെയാണ് പൂമരം മുന്നോട്ടു പോകുന്നത്.

Advertisement

കഥ പറയുന്ന സിനിമകളാണ് നമ്മുടെ ശീലം എന്നും പൂമരം അതല്ല ചെയ്യുന്നത് എന്നും വിനീത് എടുത്തു പറയുന്നു. അതുകൊണ്ടു തന്നെ ശീലങ്ങളെ മാറ്റാനും പുനർനിർമ്മിക്കാനും തയ്യാറുള്ള പ്രേക്ഷകന് പൂമരം നല്ലൊരു തുടക്കമാണ് സമ്മാനിക്കുക എന്നും വിനീത് പറയുന്നു. എബ്രിഡ് ഷൈൻ തന്നെ രചനയും നിർവഹിച്ച പൂമരം സർവകലാശാല യുവജനോത്സവത്തിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ഒരു മനോഹരമായ ക്യാമ്പസ് ചിത്രമാണ്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close