പത്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മോഹൻലാലിനും നമ്പി നാരായണനും പത്മഭൂഷൺ..!

Advertisement

റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ചു ഈ വർഷത്തെ പദ്മ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ഇന്ത്യൻ സിനിമയുടെ നടന വിസ്മയം മോഹൻലാൽ, മുൻ ഐ എസ് ആർ ഒ ശാസ്ത്രജ്ഞൻ ആയിരുന്ന നമ്പി നാരായണൻ എന്നിവർ ഉൾപ്പെടെ പതിനാലു പേർക്കാണ് ഇത്തവണ പദ്മ ഭൂഷൺ പുരസ്‌കാരം ലഭിച്ചത്. മലയാളികളുടെ അഭിമാനമുയര്‍ത്തി അ‍ഞ്ച് പേര്‍ക്കാണ് പത്മപുരസ്കാരങ്ങള്‍ ലഭിച്ചത്. നടൻ മോഹൻലാൽ, ഐ എസ്  ആർ ഒ മുൻശാസത്രജ്ഞൻ നമ്പി നാരായണൻ എന്നിവർക്ക് പുറമെ സംഗീതജ്ഞൻ കെ ജി ജയൻ, പുരാവസ്തുവിദഗ്ദ്ധൻ കെ കെ മുഹമ്മദ്, ശിവഗിരിമഠം മേധാവി വിശുദ്ധാനദ്ധ എന്നിവർ കൂടി കേരളത്തിൽ നിന്ന് പദ്മ അവാർഡ് കരസ്ഥമാക്കി.

അഭിനയജീവിതത്തില്‍ നാല്‍പ്പത് വര്‍ഷം പൂര്‍ത്തിയാക്കുന്ന വേളയിൽ ആണ് മോഹൻലാൽ ഈ നേട്ടം കരസ്ഥമാക്കിയത്. പുര്സകാരവാർത്ത അറിയുമ്പോൾ ഹൈദരാബാദിൽ പ്രിയദർശൻ ചിത്രമായ മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന സിനിമയുടെ ലൊക്കേഷനിലായിരുന്നു. ഐഎസ്ആര്‍ഒ ചാരക്കേസില്‍ കുടുങ്ങി ജയിലില്‍ കിടക്കുകയും സിബിഐയുടെ നീണ്ടകാലത്തെ വേട്ടയാടലിന് ഇരയാവുകയും ചെയ്ത നമ്പി നാരായണന് ഈ അവാർഡ് ഒരു മധുര പ്രതികാരം കൂടിയാണ്. തന്റെ സംഭവനയെ, മികവിനെ രാജ്യം ഇപ്പോഴെങ്കിലും അംഗീകരിച്ചതിലുള്ള സന്തോഷമാണ് അദ്ദേഹത്തിന്. നടന്‍ മനോജ് കെ ജയന്‍റെ അച്ഛന്‍ ആണ് പദ്മ അവാർഡ് ലഭിച്ച സംഗീതജ്ഞജനായ കെ ജി ജയൻ. ശിവഗിരി മഠാധിപതി സ്വാമി വിശുദ്ധാനദ്ധയ്ക്ക് പത്മശ്രീ പുരസ്കാരമാണ് ലഭിച്ചിരിക്കുന്നത്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close