ഒരു യമണ്ടൻ പ്രേമ കഥ ഇന്നു മുതൽ; തിയേറ്റർ ലിസ്റ്റ് ഇതാ..!

Google+ Pinterest LinkedIn Tumblr +
Want create site? Find Free WordPress Themes and plugins.

നവാഗതനായ ബി സി നൗഫൽ സംവിധാനം ചെയ്ത ഒരു യമണ്ടൻ പ്രേമകഥ എന്ന ചിത്രം ഇന്നു റിലീസ് ചെയ്യുകയാണ്. കേരളത്തിൽ മികച്ച റിലീസ് ലഭിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ തീയേറ്റർ ലിസ്റ്റ് ആണ് ഇവിടെ ചേർത്തിരിക്കുന്നത്. യുവ താരം ദുൽഖർ സൽമാൻ നായകനായ ഈ ചിത്രത്തിന്റെ പോസ്റ്ററുകളും ഗാനവും ടീസറുമെല്ലാം നേരത്തെ തന്നെ പ്രേക്ഷക ശ്രദ്ധ നേടിയെടുത്തിരുന്നു. ഒരു കമ്പ്ലീറ്റ് കോമഡി എന്റെർറ്റൈനെർ ആയി ഒരുക്കിയിരിക്കുന്ന ഈ ചിത്രത്തിൽ ദുൽഖറിനൊപ്പം സംയുക്ത മേനോൻ, നിഖില വിമൽ, സലിം കുമാർ, വിഷ്ണു ഉണ്ണികൃഷ്ണൻ, സൗബിൻ ഷാഹീർ എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്.

സൂപ്പർ ഹിറ്റ്‌ ചിത്രങ്ങളുടെ രചയിതാക്കളായ വിഷ്ണു ഉണ്ണിക്കൃഷ്ണൻ, ബിബിൻ എന്നിവർ ചേർന്നു തിരക്കഥ രചിച്ചിരിക്കുന്ന ഈ ചിത്രം ഒന്നര വർഷത്തിന് ശേഷം റിലീസ് ചെയ്യുന്ന ദുൽഖറിന്റെ മലയാള ചിത്രമാണ്. ആന്റോ ജോസഫ്, സലിം എന്നിവർ ചേർന്ന് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കിയത് നാദിർഷ ആണ്. പി സുകുമാർ ആണ് ഈ ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിച്ചിരിക്കുന്നത്. ജോണ്കുട്ടി എഡിറ്റ് ചെയ്തിരിക്കുന്ന ഈ ചിത്രം കുടുംബ പ്രേക്ഷകരെയും യുവ പ്രേക്ഷകരെയും ഒരുപോലെ ലക്‌ഷ്യം വെച്ചാണ് ഒരുക്കിയിരിക്കുന്നത് എന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്.ഏതായാലും ഒരു കളർഫുൾ എന്റർടൈനേർ തന്നെയാവും ഈ സിനിമ എന്ന ഉറപ്പ് ഇതിന്റെ ടീസറും, ഗാനവും നൽകി കഴിഞ്ഞു.

Did you find apk for android? You can find new Free Android Games and apps.
Share.

About Author

mm