ആത്മീയതയില്‍നിന്ന് ഊര്‍ജം ഉള്‍ക്കൊണ്ട് അത് കലയില്‍ പ്രതിഫലിപ്പിക്കുന്ന വ്യക്തി; എ.ആര്‍. റഹ്മാന്റെ ആരാധനാപാത്രം ഇദ്ദേഹമാണ്

Advertisement

എ.ആര്‍. റഹ്മാന്‍ എന്ന സംഗീതവിസ്മയത്തിന് ലോകത്തിന്റെ നാനാകോണുകളിലും ആരാധകരുണ്ട്. എന്നാൽ അദ്ദേഹത്തിന്റെ ആരാധനാപാത്രം ആരാണെന്ന് നമുക്കൊന്നും അറിയില്ല. കഴിഞ്ഞ ദിവസം ഒരു ഉത്തരേന്ത്യന്‍ ന്യൂസ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ രജനികാന്തിനെ ആണോ കമൽഹാസനെ ആണോ താങ്കൾ ആരാധിക്കുന്നതെന്ന് അവതാരകൻ എ.ആര്‍. റഹ്മാനോട് ചോദിക്കുകയുണ്ടായി.

ആ ചോദ്യത്തിന് താനൊരു രജനി ഫാനാണെന്നും പക്ഷെ കമലിനെയും ഇഷ്ടമാണെന്നും അദ്ദേഹം വ്യക്തമാക്കി. നമ്മുടെ ജീവിതത്തെ സമ്പന്നമാക്കിയിട്ടുള്ള താരങ്ങളാണ് എംജിആറും ശിവാജിയും രജനിയും കമലുമൊക്കെ.

Advertisement

ഈ തലമുറയില്‍ ഇപ്പോള്‍ അജിത്തും വിജയിയുമൊക്കെയാണ്. 1983-84 കാലഘട്ടത്തിലാണ് തഞ്ചാവൂരില്‍വെച്ച് ഞാന്‍ ബില്ല കാണുന്നത്. ആ ചെറിയ നഗരത്തില്‍ പോയി സിനിമ കണ്ടതിന്റെ ഓര്‍മ്മകള്‍ ഇപ്പോഴുമുണ്ട്. മുത്തു, പടയപ്പ, ശിവജി പോലുള്ള സിനിമകള്‍ക്ക് ഞാനാണ് സംഗീതം നല്‍കിയത്.

ആത്മീയതയില്‍നിന്ന് ഊര്‍ജം ഉള്‍ക്കൊണ്ട് അത് കലയില്‍ പ്രതിഫലിപ്പിക്കുക എന്നതൊരു കലയാണ്, ആ കല മനോഹരമായി നിര്‍വഹിക്കുന്നൊരാളാണ് രജനിയെന്നും അദ്ദേഹം തനിക്കൊരു പ്രചോദനമായിരുന്നുവെന്നും എ.ആർ റഹ്മാൻ വ്യക്തമാക്കുന്നു.

Advertisement

Copyright © 2017 onlookersmedia.

Press ESC to close