ഇന്നത്തെ കാലഘട്ടത്തിലെ കുട്ടികൾ പഴയകാല ചരിത്രം കേൾക്കാൻ നിൽക്കുന്നത് തന്നെ വലിയ അത്ഭുതമാണ്.. ദുൽഖർ സൽമാനെ കുറിച്ച് മുകേഷ്..

Advertisement

മലയാള സിനിമയിൽ മുപ്പത് വർഷത്തോളമായി സജീവമായി നിലനിൽക്കുന്ന നടനാണ് മുകേഷ്. ചെറിയ വേഷങ്ങളിൽ അഭിനയം തുടങ്ങി പിന്നീട് ഹാസ്യ കഥാപാത്രങ്ങളിലേക്കും അതിനു ശേഷം നായകനായും എത്തുകയുണ്ടായി. മുകേഷ് നായകനായി എത്തിയ ഗോഡ് ഫാദർ പോലുള്ള ചിത്രങ്ങൾ വമ്പൻ ഹിറ്റുകളായി മാറിയിരുന്നു. പിന്നീട് സ്വഭാവ നടനായി ചേക്കേറിയ മുകേഷ്, ഇപ്പോൾ സിനിമയോടൊപ്പം ടിവി ഷോകളിലൂടെയും തിളങ്ങുകയാണ്. അദ്ദേഹത്തെ പോലെ തന്നെ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരമാണ് അദ്ദേഹത്തിന്റെ ജീവിതത്തിൽ നടന്ന രസകരമായ കഥകളും സൗഹൃദങ്ങളും എല്ലാം. അത്തരത്തിലുള്ള തന്റെ ദുൽഖർ സൽമാനുമൊത്തുള്ള ഷൂട്ടിംഗ് സെറ്റിലെ അനുഭവ കഥ പങ്കുവെക്കുകയാണ് മുകേഷ്.

സൗഹൃദം ഇപ്പോഴും നിലനിർത്തുന്നവരാണ് പഴയ കാലഘട്ടത്തിലെ താരങ്ങൾ. വേദിയിലാണെങ്കിലും ഷൂട്ടിംഗ് സെറ്റിൽ ആണെങ്കിലും ഇവരുടെ നുറുങ് നർമ്മ സംഭാഷണങ്ങൾ ചർച്ചയായിട്ടുണ്ട്. അത്തരത്തിൽ ഒരു ഷൂട്ടിംഗ് സെറ്റായിരുന്നു ദുൽഖർ സൽമാൻ നായകനായ ചിത്രം ജോമോന്റെ സുവിശേഷങ്ങൾ. ചിത്രത്തിൽ ദുൽഖറിന്റെ അച്ഛൻ കഥാപാത്രമായാണ് മുകേഷ് എത്തിയത്. സത്യൻ അന്തിക്കാടിന്റെത് പോലെ മലയാള സിനിമയിലെ തലമുതിർന്ന സംവിധായകൻ. ഇന്നസെന്റ് ഉൾപ്പടെയുള്ളവരുടെ സാന്നിധ്യം. ഏറെ കഥകൾ ഓർമ്മയിലുള്ള മുതിർന്ന താരങ്ങൾ പതിയെ കഥകളിലേക്ക് കടന്നു അപ്പോഴാണ് ദുൽഖറും അവരോടൊപ്പം കൂടിയത്.

Advertisement

പൊതുവെ യുവതാരങ്ങൾക്കിടയിൽ അവരുടേതായ സൗഹൃദം ഉള്ളപ്പോൾ സീനിയർ അഭിനേതാക്കളിൽ നിന്ന് മാറി നിൽക്കാറാണ് പതിവ്. എന്നാൽ ദുൽഖർ നിലത്ത് തന്നെ ഇരുന്ന് കുട്ടികളെ പോലെ കഥ കേട്ടു. കുറച്ച് കഴിയുമ്പോൾ മടുത്ത് തിരികെ പോകുമെന്ന് കരുതിയെങ്കിലും അതും ഉണ്ടായില്ല. ദുൽഖർ അവിടെ കഥകൾ കേട്ട് പൊട്ടിച്ചിരിച്ച് ഏതാണ്ട് രണ്ട് മണിക്കൂറോളം ഞങ്ങൾക്കൊപ്പം ചിലവഴിച്ചു. ഇന്നത്തെ കാലഘട്ടത്തിലെ കുട്ടികൾ അങ്ങനെ പഴയകാല ചരിത്രം കേൾക്കാൻ നില്കുന്നത് തന്നെ വലിയ അത്ഭുതമാണെന്നും അദ്ദേഹം പറഞ്ഞു. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് മുകേഷ് ഈ വെളിപ്പെടുത്തലുകൾ നടത്തിയത്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close