പഠനത്തിൽ മിടുക്ക് കാട്ടുന്ന നിർധന വിദ്യാർത്ഥികൾക്ക് കരുതലും കൈത്താങ്ങുമായി മെഗാസ്റ്റാർ മമ്മൂട്ടി

Advertisement

പഠനത്തിൽ മികവു പുലർത്തുന്ന സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് കരുതലും തണലുമായി മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി. പ്ലസ് ടു പഠനത്തിൽ ജയിച്ച നിർധന വിദ്യാർത്ഥികൾക്ക് എംജി എം ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷനുമായി യോജിച്ച് തുടർ പഠനത്തിനുള്ള അവസരമാണ് മമ്മൂട്ടിയുടെ നേതൃത്വത്തിൽ ഒരുക്കിയത്. കെയർ ആൻഡ് ഷെയർ ഇൻറർനാഷണൽ ആണ് ഉപരി പഠനത്തിനായി നിർധനരായ വിദ്യാർഥികൾക്ക് കരുത്തും കൈത്താങ്ങുമായത്. 200 വിദ്യാർത്ഥികൾക്കാണ് മെറിറ്റ് അടിസ്ഥാനത്തിൽ ഇതിൻറെ പ്രയോജനം ലഭിക്കുക.

എൻജിനീയറിങ് ഫാർമസി ബിരുദ ഡിപ്ലോമ കോഴ്സുകളിലാണ് വിദ്യാർത്ഥികൾക്ക് തുടർപഠന സഹായം ലഭ്യമാക്കിയിരിക്കുന്നത്. എംജിഎം ഗ്രൂപ്പിൻറെ തിരുവനന്തപുരം, പത്തനംതിട്ട, കൊല്ലം, മലപ്പുറം, കണ്ണൂർ എറണാകുളം തുടങ്ങിയ ക്യാമ്പസുകൾ ആണ് വിദ്യാർത്ഥികൾക്ക് തെരഞ്ഞെടുക്കാൻ സാധിക്കുക. വിദ്യാഭ്യാസ മേഖലയിലെ പ്രവർത്തനങ്ങൾക്കായി കെയർ ആൻഡ് ഷെയർ ഇൻറർനാഷണൽ ആവിഷ്കരിക്കുന്ന വിദ്യാമൃതം പദ്ധതിയുടെമൂന്നാംഘട്ടമാണ്
മൂന്നാംഘട്ടത്തിലാണ് ഈ സന്തോഷവാർത്ത അറിയിച്ചിരിക്കുന്നത്. വിദ്യാമൃതം 3 എന്നാണ് പദ്ധതിക്ക് പേര് നൽകിയത്.

Advertisement

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന മിടുക്കരായ പല കുട്ടികൾക്കും തുടർപഠനത്തിന്റെ സാധ്യത തടസ്സമാകുന്ന അവസ്ഥയിലാണ് അവരുടെ സ്വപ്നങ്ങൾ സഫലമാക്കാൻ കൈത്താങ്ങുമായി ഈ പദ്ധതി വഴിയൊരുക്കുന്നത്. വിദ്യാമൃതത്തിന്റെ ലക്ഷ്യവും ഇതാണെന്ന് മമ്മൂട്ടി ചടങ്ങിലൂടെ അറിയിക്കുകയും ചെയ്തു. കൊച്ചിയിൽ നടന്ന ചടങ്ങിൽ സിറ്റി പോലീസ് അസിസ്റ്റൻറ് കമ്മീഷണർ പി രാജ് കുമാര്‍ ഫുട്ബോൾ താരം വിനീത് ഉൾപ്പെടെ ഉള്ളവർ പങ്കെടുത്തിരുന്നു.

Advertisement

Copyright © 2017 onlookersmedia.

Press ESC to close