ഈ ലാലേട്ടനെയാണ് എനിക്കും വേണ്ടത്; ആരാധകനു മറുപടിയുമായി പൃഥ്വിരാജ് ..!

Advertisement

യുവ സൂപ്പർ താരം പൃഥ്വിരാജ് സുകുമാരൻ ആദ്യമായി സംവിധാനം ചെയ്ത ലൂസിഫർ എന്ന ചിത്രം അടുത്ത മാസം അവസാനം റിലീസ് ചെയ്യാൻ പാകത്തിന് ഒരുങ്ങി കൊണ്ടിരിക്കുകയാണ്. നടന വിസ്മയം മോഹൻലാൽ നായകനായി എത്തുന്ന ഈ ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് മുരളി ഗോപിയും നിർമ്മാണം നിർവഹിച്ചിരിക്കുന്നത് ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരും ആണ്. നാളെ മുതൽ ഓരോ ദിവസം രാവിലെ പത്തു മണിക്ക് ഈ ചിത്രത്തിലെ ഓരോ കഥാപാത്രത്തെയും പരിചയപ്പെടുത്തിക്കൊണ്ടുള്ള പോസ്റ്ററുകളും ഇറങ്ങി തുടങ്ങും. ഇതുവരെ ഈ ചിത്രത്തിന്റേതായി റിലീസ് ചെയ്ത എല്ലാ പോസ്റ്ററുകളും ഗംഭീര പ്രേക്ഷക പ്രതികരണം ആണ് നേടിയെടുത്തത്. ഈ അടുത്ത് റിലീസ് ചെയ്ത ലുസിഫെറിലെ പുതിയ പോസ്റ്റർ കണ്ട ആരാധകർ പറയുന്നത് ഈ ലാലേട്ടനെ ആണ് തങ്ങൾക്കു വേണ്ടത് എന്നാണ്.

അതിനു തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ പൃഥ്വിരാജ് മറുപടി കൊടുത്തത് തനിക്കും ഈ ലാലേട്ടനെ ആണ് വേണ്ടത് എന്നാണ്. കടുത്ത മോഹൻലാൽ ആരാധകൻ കൂടിയായ പൃഥ്വിരാജ് പറയുന്നത് ഈ അടുത്ത  കാലത്തു ലാലേട്ടൻ ഏറ്റവും സുന്ദരനായി പ്രത്യക്ഷപ്പെട്ടിരിക്കുന്നത് ലുസിഫെറിൽ ആയിരിക്കും എന്നാണ്.  കട്ട താടിയും പിരിച്ചു വെച്ച മീശയുമായി കിടിലൻ ലുക്കിൽ ആണ് മോഹൻലാൽ ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. സ്റ്റീഫൻ നെടുമ്പള്ളി എന്ന രാഷ്ട്രീയ നേതാവ് ആയാണ് മോഹൻലാൽ ഈ ചിത്രത്തിൽ അഭിനയിക്കുന്നത്. മോഹൻലാലിന് ഒപ്പം ഇന്ദ്രജിത് സുകുമാരൻ, ടോവിനോ തോമസ്, വിവേക് ഒബ്‌റോയ്, മഞ്ജു വാര്യർ, നൈല ഉഷ, ഫാസിൽ, കലാഭവൻ ഷാജോൺ, സാനിയ, നന്ദു, ബാല, സായി കുമാർ, ജോൺ വിജയ്, സച്ചിൻ കടേക്കർ തുടങ്ങി ഒട്ടേറെ താരങ്ങൾ ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. സുജിത് വാസുദേവ് ദൃശ്യങ്ങൾ ഒരുക്കിയ ഈ ചിത്രത്തിന് സങ്കേതം പകരുന്നത് ദീപക് ദേവ് ആണ്. 

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close