മലയാളത്തിലെ ആദ്യ ഗെയിം ത്രില്ലർ സിനിമയുമായി മമ്മൂട്ടി..

Advertisement

മലയാളത്തിലെ ആദ്യ ഗെയിം ത്രില്ലറുമായി മമ്മൂട്ടി ഒരുങ്ങുന്നു. മലയാളത്തിലെ പ്രമുഖ എഴുത്തുകാരൻ ആയ കലൂർ ഡെന്നീസിന്റെ മകൻ ഡീൻ ഡെന്നിസ് ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും. മലയാളത്തിൽ ഇതുവരെ കാണാത്ത ഒരു വിഭാഗത്തിൽ വരുന്ന ചിത്രം ആയത് കൊണ്ട് തന്നെ മലയാളികൾക്ക് വ്യത്യസ്തമായ ഒരു അനുഭവം ആയിരിക്കും ചിത്രം എന്നു പ്രതീക്ഷിക്കാം. ആ രാത്രി മുതൽ എഴുപുന്ന തരകൻ വരെ മമ്മൂട്ടിയെ നായകനായി 24 ഓളം ചിത്രങ്ങൾ ഒരുക്കിയ തിരക്കഥാകൃത്ത് ആണ് കലൂർ ഡെന്നിസ്.

ചിത്രം വിനോദ് മേനോൻ എന്ന 39 കാരന്റെ കഥ പറയുന്നു. കൊച്ചിയിൽ നിന്ന് യാത്ര ചെയ്യുന്ന വിനോദ് മേനോൻ അഭിമുഖീകരിക്കുന്ന വിഷയങ്ങൾ ആണ് ചിത്രത്തിൽ പ്രതിപാദിക്കുന്നത്. തുടർന്ന് കൊച്ചിയിൽ നടക്കുന്ന നിഘൂടമായ സംഭവത്തിൽ കഥ വികസിക്കുന്നു.

Advertisement

ഹ്യൂമറിനും, റൊമാൻസിനും പ്രാധാന്യം നൽകുന്നുണ്ടെങ്കിലും ചിത്രം ഒരു കംപ്ലീറ്റ് മാസ്സ് ത്രില്ലർ ആയിരിക്കുമെന്ന് സംവിധായകൻ അറിയിച്ചു. ചിത്രത്തിന്റെ ഒറ്റ വരി വിവരണവും ആയാണ് ആദ്യം മമ്മൂട്ടിയെ സമീപച്ചതും പിന്നീട് കഥ പറഞ്ഞപ്പോൾ രണ്ടര മണിക്കൂർ താല്പര്യത്തോടെ കേട്ട് ഇരിക്കുകയും നീ തന്നെ സംവിധാനം ചെയ്യണം എന്ന് പറയുകയും ചെയ്തതായി ഡീൻ വെളിപ്പെടുത്തി. മാമാങ്കം എന്ന പുതിയ ചിത്രത്തിന്റെ തിരക്കിലാണ് മമ്മൂട്ടി ഇപ്പോൾ. ചിത്രത്തിന്റെ തിരക്കഥ പൂർത്തിയാക്കി ചിത്രത്തിന്റെ മറ്റ് ഘട്ട പ്രവർത്തനങ്ങളിക്ക് പോകും എന്നും ഡീൻ അറിയിച്ചു. നവാഗതർക്ക് അവസരം നൽകുന്നതിൽ എന്നും മുൻപിൽ ഉള്ള മറ്റൊരു വ്യത്യസ്ത ചിത്രം തന്നെ എന്തായാലും നമുക്കീ ചിത്രത്തിൽ നിന്നും പ്രതീക്ഷിക്കാം..

Advertisement

Copyright © 2017 onlookersmedia.

Press ESC to close