മമ്മൂട്ടി ചിത്രം മാസ്റ്റർപീസ് 3 ദിവസംകൊണ്ട് നേടിയത് 10 കോടി

Advertisement

ക്രിസ്തുമസിന് കേരളമാകെ തരംഗമായി മാറിക്കൊണ്ടിരിക്കുന്ന മെഗാസ്റ്റാർ മമ്മൂട്ടി ചിത്രം മാസ്റ്റർപീസ് എല്ലായിടത്തും ചർച്ച വിഷയം ആയിക്കൊണ്ടിരിക്കുകയാണ്. മമ്മൂട്ടി നായകനാകുന്ന ഈ ചിത്രത്തിൽ എഡ്വേര്‍ഡ് ലിവിംഗ്സ്റ്റണ്‍ എന്ന കഥാപാത്രമാണ് അദ്ദേഹം ചെയ്യുന്നത്. കോളജിലെ വില്ലന്‍‌മാരായ കുട്ടികളെ മര്യാദ പഠിപ്പിക്കാന്‍ എത്തുന്ന ഗുണ്ടാ മാഷാണ് എഡ്വേര്‍ഡ് ലിവിംഗ്സ്റ്റണ്‍.

ആദ്യ ദിവസം മുതൽക്കേ തീയേറ്ററുകളിൽ വൻ ജനാവലിയാണ് ചിത്രത്തിന് അനുഭവപ്പെട്ടത്, കൂടാതെ മെഗാസ്റ്റാർ ആരാധകരുടെ ആഘോഷങ്ങളും റിലീസിന് മാറ്റ് കൂട്ടി. ഇപ്പൊ പുറത്തു വന്നിരിക്കുന്ന ഒഫീഷ്യൽ വിവരങ്ങൾ അനുസരിച്ച മൂന്നു ദിവസം കൊണ്ട് മാസ്റ്റർപീസ് പത്തു കോടി രൂപയാണ് തീയേറ്ററുകളിൽ നിന്ന് മാത്രം സമാഹരിച്ചിരിക്കുന്നതു. ഇത് മമ്മൂട്ടി തന്നെ തന്റെ ഫെയ്സ്ബുക് പേജ് വഴി പുറത്തുവിട്ട വാർത്തയാണ്. അമ്പരപ്പിക്കുന്ന ഈ തുക കാണുമ്പോൾ തന്നെ വ്യെക്തമാണ് തീയേറ്ററുകളിൽ കഴിഞ്ഞ മൂന്നു ദിവസങ്ങളിൽ ഉണ്ടായ ജനത്തിരക്ക്. മറ്റു ചിത്രങ്ങളുടെ റിലീസുകൾ ഒന്നും തന്നെ മാസ്റ്റർപീസിനെ ബാധിച്ചിട്ടില്ല എന്ന് തന്നെ ഇതിൽ നിന്നും ഉറപ്പിക്കാൻ സാധിക്കും. പൊടിപാറുന്ന ആക്ഷൻ രംഗങ്ങളും മമ്മൂട്ടിയുടെ അഭിനയമികവും തന്നെയാണ് ചിത്രത്തിന് മാറ്റ് കൂടാനുള്ള കാരണം.

Advertisement

അജയ് വാസുദേവ് സംവിധാന ചെയ്ത ഈ ചിത്രം കുടുംബ പ്രേക്ഷകരും യുവ തലമുറയും ഒരുപോലെ ഏറ്റെടുത്തിരിക്കുകയാണ്. പൂനം ബജ്‌വ, മുകേഷ്, സന്തോഷ് പണ്ഡിറ്റ്, ഉണ്ണി മുകുന്ദൻ, ഗോകുൽ സുരേഷ്, കൈലാഷ്, മക്ബൂൽ, വരലക്ഷ്‌മി ശരത്കുമാർ എന്നീ താരങ്ങളും മാസ്റ്റർപീസിന്റെ ഭാഗമായിട്ടുണ്ട്. റോയൽ സിനിമാസിന്റെ ബാനറിൽ സി.എച്ച് മുഹമ്മദ് വടകരയാണ് മാസ്റ്റർ പീസിന്റെ നിർമ്മാണം

Advertisement

Copyright © 2017 onlookersmedia.

Press ESC to close