നാല് വ്യത്യസ്ത ഗെറ്റപ്പിൽ മമ്മൂട്ടി. വമ്പൻ ബജറ്റിൽ മാമാങ്കം ഒരുങ്ങുന്നു.

Advertisement

മമ്മൂട്ടി നായകനായി എത്തുന്ന ഈ വർഷത്തെ ഏറ്റവും വലിയ ചിത്രം മാമാങ്കം അണിയറയിൽ ഒരുങ്ങുന്നു. മമ്മൂട്ടി നാല് വ്യത്യസ്ത ഗെറ്റപ്പുകളിൽ എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വളരെ കാലം അടൂർ ഗോപാലകൃഷ്ണന്റെ അസോസിയേറ്റ് ആയി ജോലി ചെയ്ത സജീവ് പിള്ള ആണ്. വർഷങ്ങളുടെ പഠനം ഇതിനായി ആവശ്യമായി വന്നു എന്നാണ് സജീവ് പറയുന്നത്. നാല് ഷെഡ്യുലുകളിൽ ആയി ഒരുങ്ങുന്ന ചിത്രത്തിന്റെ ആദ്യ ഷെഡ്യുൾ പൂർത്തിയാക്കി. ചിത്രത്തിന്റെ രണ്ടാം ഷെഡ്യുൾ കൊച്ചിയിൽ ഉടൻ ആരംഭിക്കും. കൊച്ചി വൈറ്റ് ഫോർട്ടിൻ സമീപം സെറ്റ് ഇട്ടാണ് ചിത്രീകരണം നടക്കുക. പതിനാറാം നൂറ്റാണ്ടിൽ തിരുനവായയിൽ നടന്നിരുന്ന മാമാങ്ക ഉത്സവത്തിന്റെ കഥ പറയുന്നത് കൊണ്ടു തന്നെ കഥയുടെ മൂല്യം ചോർന്ന് പോകാതെ ഇരിക്കുവാനായി വമ്പൻ ബജറ്റിൽ 50 കോടിയോളം മുതൽ മുടക്കിൽ ആണ് ചിത്രം എത്തുന്നത്.

നാലു വേഷത്തിൽ എത്തുന്ന മമ്മൂട്ടി. കർഷകനായും സ്ത്രൈണതയാർന്ന കഥാപാത്രവുമായി എത്തുന്നു. 35 മിനിറ്റോളം സ്‌ത്രൈണത ഉള്ള കഥാപാത്രമായി മമ്മൂട്ടി എത്തുന്നു എന്നതും ചിത്രത്തിന്റെ പ്രത്യേകത ആണ്. ഈ പടുകൂറ്റൻ ചിത്രത്തിൽ മമ്മൂട്ടിയെ കൂടാതെ ബോളീവുഡിൽ നിന്നും കൊളീവുഡിൽ നിന്നും വലിയ താരങ്ങൾ അണിനിരക്കുന്നു. ബോളീവുഡിലെ സൂപ്പർ താരം ആകും ചിത്രത്തിൽ മമ്മൂട്ടിയുടെ നായിക ആകുക എന്നാണ് അറിയാൻ കഴിയുന്നത്. ഈച്ച, ബാഹുബലി സീരീസ് തുടങ്ങിയവയിൽ വി. എഫ്. എക്‌സ് കൈകാര്യം ചെയ്‌ത ആർ. സി. മലാക്കണ്ണൻ ആണ് ചിത്രത്തിന് വേണ്ടിയും വി. എഫ്. എക്‌സ് നിർവ്വഹിക്കുന്നത്. ആക്ഷന് വളരെയധികം പ്രാധാന്യം നൽകുന്ന ചിത്രത്തിൽ വിശ്വരൂപം, ക്രോചിങ് ടൈഗർ തുടങ്ങിയവയ്ക്ക് വേണ്ടി ആക്ഷൻ ഒരുക്കിയ ജെയ്ക് സ്റ്റണ്ട്സ് ആണ് സംഘട്ടനം ഒരുക്കിയിരിക്കുന്നത്. പ്രവാസി വ്യവസായി ആയ വേണു കുന്നപ്പിള്ളി ആണ് മാമാങ്കത്തിന്റെ നിർമ്മാണം. ചിത്രം ഈ വർഷം അവസാനത്തോടെ റിലീസിന് എത്തിക്കാൻ ആണ് ശ്രമിക്കുന്നത്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close