മുരുകനും ബാഹുബലിയും തീരുമോ എന്നറിയാൻ 21 വരെ കാത്തിരിക്കുക; സന്തോഷ് പണ്ഡിറ്റിന്റെ പ്രവചനങ്ങൾ ഇതാ..!!

Advertisement

സ്വയം സംവിധാനം ചെയ്തു അഭിനയിച്ച ചിത്രങ്ങളിലൂടെയും മറ്റു മലയാള ചിത്രങ്ങളിലൂടെയും ശ്രദ്ധ നേടിയ നടൻ ആണ് സന്തോഷ് പണ്ഡിറ്റ്. വിവാദങ്ങളിലൂടെയും അതുപോലെ ചാരിറ്റി പ്രവർത്തനങ്ങളിലൂടെയും മലയാളി ഹൌസ് എന്ന ടെലിവിഷൻ പ്രോഗ്രാമിലൂടെയും അദ്ദേഹം ശ്രദ്ധ നേടിയിട്ടുണ്ട്. വലിയ ചിത്രങ്ങൾ റിലീസ് ചെയ്യുന്നതിന് മുൻപ് സന്തോഷ് പണ്ഡിറ്റ് ചില പ്രവചനങ്ങൾ ഒക്കെ നടത്താറുണ്ട്. കൂടുതലും മമ്മൂട്ടി ചിത്രങ്ങൾ റിലീസ് ചെയ്യുന്നതിന് മുൻപാണ് സന്തോഷ് പണ്ഡിറ്റ് ഇത്തരം പ്രവചനങ്ങൾ നടത്തുന്നത്. ഇപ്പോഴത്തെ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ആയ പുലിമുരുകനെ ഇറങ്ങാൻ പോകുന്ന ചിത്രങ്ങൾ തകർക്കുമോ എന്നതാണ് എപ്പോഴും പ്രവചനങ്ങളുടെ അടിസ്ഥാനം. ഇപ്പോൾ മാമാങ്കം എന്ന മമ്മൂട്ടി ചിത്രം റിലീസ് ചെയ്യാൻ പോകുമ്പോഴും സന്തോഷ് പണ്ഡിറ്റ് പ്രവചനം മുടക്കുന്നില്ല.

മുരുകനും ബാഹുബലിയും ഒക്കെ തീരുമോ എന്നറിയാൻ 21 വരെ കാത്തിരിക്കണം എന്നാണ് അദ്ദേഹം പറയുന്നത്. തന്റെ ഫേസ്ബുക് പേജിലൂടെ ആണ് പണ്ഡിറ്റ് ഇത്തവണയും പ്രവചനം നടത്തിയിരിക്കുന്നത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, “പണ്ഡിറ്റിന്ടെ മെഗാ പ്രവചനം..
മക്കളേ.. ദേ മലയാളത്തിലെ ആദ്യ 300 കോടി+ സിനിമ റെഡി ആയ് ട്ടോ..
മമ്മൂക്കയുടെ ബിഗ് ബജറ്റ് മാസ്സ് മൂവി “മാമാങ്കം” സിനിമ 21 ന് റിലീസാകുക ആണേ. ഈ സിനിമ റിലീസായാല് അതോടെ “പുലി മുരുക൯”, “ബാഹുബലി 2” , “ലൂസിഫ൪” വരെയുള്ള എല്ലാ സിനിമകളുടെ നാളിതുവരെ ഉള്ള സകലമാന റെക്കോ൪ഡും ഇതോടെ തക൪ന്ന് തരിപ്പണമാകും എന്ന് ന്യായമായും കരുതാം..

Advertisement

ഈ സിനിമ മലയാളത്തിന്ടെ “ബാഹുബലി” എന്നാണ് കരുതുന്നത്. മേക്കിങ് ആൻഡ് ടെക്നിക്കൽ ലെവെലില് “ബാഹുബലി”യുടെ മുകളില് എത്തും എന്നു കരുതാം. മലയാളത്തിലെ ഏറ്റവും മുതല് മുടക്കുള്ള സിനിമയാണിത്. പിന്നെ മമ്മൂക്കയോടൊപ്പം കട്ടക്ക് ഉണ്ണി മുകുന്ദൻ ജി യും ഉണ്ടേ. അതും ഈ സിനിമയ്ക് വലിയ നേട്ടം ആയേക്കും. കേരളത്തോടൊപ്പം മറ്റു സംസ്ഥാനങ്ങളിലും റിലീസാകുന്ന ചിത്രം മൊത്തം 300 കോടി + കളക്ഷ൯ പ്രതീക്ഷിക്കുന്നു. (കേരളത്തില് നിന്നും 200 കോടിയും, ബാക്കി സംസ്ഥാനത്തു നിന്നും 100 കോടി). ഇനിയും ഈ സിനിമയുടെ വമ്പ൯ വിജയത്തില് സംശയമുള്ളവര് ശ്രദ്ധിക്കുക. മമ്മൂക്ക ഇതുപോലുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ചപ്പോളെല്ലാം (“ഒരു വടക്ക൯ വീരഗാഥ”, “പഴശ്ശിരാജ”) വ൯ വിജയമായിരുന്നു. അതിനാല് ആ സിനിമകളേക്കാളും വലിയ വിജയം “മാമാങ്കം” സിനിമയും നേടും എന്നു കരുതാം. (വാല് കഷ്ണം.. മുരുകനും, ബാഹുബലിയും തീ൪ന്നോ എന്നറിയുവാ൯ 21 വരെ എല്ലാവരും ക്ഷമയോടെ കാത്തിരിക്കുക.)”.

Advertisement

Copyright © 2017 onlookersmedia.

Press ESC to close