സിനിമാ താരം വിജയൻ പെരിങ്ങോട് അന്തരിച്ചു…

Advertisement

ചലച്ചിത്രതാരം വിജയൻ പെരിങ്ങോട് അന്തരിച്ചു. പുലർച്ചെ നാലരയ്ക്കായിരുന്നു അന്ത്യം സംഭവിച്ചത്. ഹൃദയാഘാതമാണ് മരണകാരണം. നിരവധി ചിത്രങ്ങളിൽ സഹനടനായി തിളങ്ങിയ താരമായിരുന്നു വിജയൻ പെരിങ്ങോട്. സിനിമയോടുള്ള ബാല്യകാലം മുതലുള്ള സ്നേഹം വിജയൻ പെരിങ്ങോടിനെ പ്രൊഡക്ഷൻ എക്സിക്യൂട്ടിവ് ആയി സിനിമയിൽ എത്തിച്ചു. സിനിമയിൽ പ്രൊഡക്ഷൻ എക്സിക്യൂട്ടിവ് ആയാണ് സിനിമാ ജീവിതം തുടങ്ങിയത് എങ്കിലും വൈകാതെ തന്നെ സിനിമാ അഭിനയത്തിലേക്ക് എത്തുകയായിരുന്നു. പി. എൻ. മേനോൻ സംവിധാനം ചെയ്ത അസ്ത്രം എന്ന ചിത്രത്തിലൂടെയായിരുന്നു അദ്ദേഹം അഭിനയത്തിലേക്ക് കാൽവെപ്പ്നടത്തുന്നത് . പിന്നീട് മറ്റ് ചിത്രങ്ങളിലെ ചെറിയ വേഷങ്ങളിലൂടെയും വിജയൻ പെരിങ്ങോട് ശ്രദ്ധേയനായി മാറുകയായിരുന്നു.

നാല്പതോളം ചിത്രങ്ങൾ അഭിനയിച്ച അദ്ദേഹത്തിന്റെ അഭിനയത്തിലെ സുവർണ്ണ കാലം രണ്ടായിരം മുതലുള്ള കാലഘട്ടം ആണെന്ന് നിസംശയം പറയാം. ലാൽ ജോസ് ചിത്രമായ മീശമാധവൻ തന്നെ അതിനു ഏറ്റവും വലിയ ഉദാഹരണം. മീശമാധവനിലെ അമ്പലത്തിലെ ശാന്തിക്കാരനായ കഥാപാത്രം ഒറ്റയൊന്ന് മതിയാവും അദ്ദേഹത്തിലെ കലാകാരനെ അടയാളപ്പെടുത്താൻ. പിന്നീട് ലാൽ ജോസ് ചിത്രമായ പട്ടാളത്തിലും അദ്ദേഹം അഭിനയിച്ചു. സത്യനന്തിക്കാട് ചിത്രങ്ങളിലെ സ്ഥിരം സാന്നിധ്യമായിരുന്നു അദ്ദേഹം. സത്യൻ അന്തിക്കാട് ചിത്രമായ അച്ചുവിന്റെ അമ്മയിലെ പെണ്ണുകാണാൻ വരുന്ന ബിസിനസുകാരനും എല്ലാം മലയാളികളുടെ ഓർമ്മയിൽ എങ്ങും തങ്ങി നിൽക്കുന്ന മികച്ച പ്രകടനങ്ങളാണ്. വടക്കും നാഥൻ എന്ന ചിത്രത്തിൽ മോഹൻലാലിനൊപ്പവും പട്ടാളം എന്ന ചിത്രത്തിലൂടെ മമ്മൂട്ടിക്കൊപ്പവും ഈ ചിത്രങ്ങളിലെ മികച്ച പ്രകടനത്തിന്റെ ഭാഗമായി അദ്ദേഹത്തിന് അഭിനയിക്കാൻ കഴിഞ്ഞു.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close