വേഷവിധാനങ്ങൾ മരയ്ക്കാറെ അപഹസിക്കുന്നത്; കുഞ്ഞാലി മരക്കാർ സ്മാരകവേദി രംഗത്ത്

Advertisement

മാസ്റ്റർ ഡയറക്ടർ പ്രിയദർശൻ മോഹൻലാലിനെ നായകനാക്കി ഒരുക്കുന്ന പുതിയ ചിത്രമാണ് മരക്കാർ: അറബിക്കടലിന്റെ സിംഹം. ബ്രഹ്മാണ്ഡ ബഡ്ജറ്റിൽ ഇപ്പോൾ ചിത്രികരണം നടന്നുകൊണ്ടിരിക്കുന്ന ചിത്രത്തിനെതിരെ കുഞ്ഞാലി മരക്കാർ സ്മാരകവേദി രംഗത്ത് എത്തിയിരിക്കുകയാണ്. ചിത്രത്തിൽ മരയ്ക്കാറായി മോഹൻലാൽ ഉപയോഗിച്ചിരിക്കുന്ന വേഷവിധാനങ്ങൾ മരയ്ക്കാറെ അപഹസിക്കുന്ന തരത്തിലുള്ളതാണെന്നു വാദം.

കഥാപാത്രത്തിനായി മോഹൻലാൽ ചിത്രത്തിൽ ഉപയോഗിച്ചിരിക്കുന്ന സിക്ക് തലപ്പാവും നെറ്റിയിലെ മുദ്രയും മാരയ്ക്കരുടേതല്ല, ധീര രക്തസാക്ഷിയായ മറയ്ക്കരുടെ ചരിത്രത്തെ ഭാവന കലർത്തി ആവതരിപ്പിക്കാനുള്ള ശ്രമം നിരാശാജനകം ആണെന്ന് കുഞ്ഞാലി മരക്കാർ സ്മാരകവേദി പ്രെസിഡന്റ് മജീദ് മരയ്ക്കാർ പറഞ്ഞു.

Advertisement

മോഹൻലാലിന് പുറമെ, പ്രണവ് മോഹൻലാൽ, പ്രഭു, അർജുൻ, ഫാസിൽ, സുനിൽ ഷെട്ടി, മഞ്ജു വാര്യർ, കീർത്തി സുരേഷ്, കല്യാണി പ്രിയദർശൻ, നെടുമുടി വേണു, മുകേഷ്, സിദ്ദിഖ്, രഞ്ജി പണിക്കർ, ഹരീഷ് പേരാടി തുടങ്ങിയ വമ്പൻ താര നിരയാണ് ചിത്രത്തിലുള്ളത്. സാബു സിറിൽ പ്രൊജക്റ്റ് ഡിസൈനറായി എത്തുന്ന ഈ ചിത്രത്തിനായി ക്യാമറ ചലിപ്പിക്കുന്നത് പ്രശസ്ത ഛായാഗ്രാഹകൻ തിരു ആണ്. നാല് സംഗീത സംവിധായകറാണ് ഈ ചിത്രത്തിൽ ജോലി ചെയ്യുന്നത്.

നൂറു കോടി രൂപക്കു മുകളിൽ മുതൽ മുടക്കിൽ നിർമ്മിക്കുന്ന ഈ ചിത്രം മലയാളത്തിലെ ഏറ്റവും വലിയ പ്രൊജക്റ്റ് ആയാണ് ഒരുക്കുന്നത്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close