Tuesday, June 6

കേശു ഈ വീടിന്റെ നാഥൻ ഒടിടി റിലീസ്; മോഷൻ പോസ്റ്റർ ഇതാ..!

Google+ Pinterest LinkedIn Tumblr +
Want create site? Find Free WordPress Themes and plugins.

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന കേശു ഈ വീടിന്റെ നാഥൻ എന്ന ചിത്രം ഒടിടി ഉറപ്പിച്ചു. ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിൽ ആണ് ഈ ചിത്രം സ്ട്രീം ചെയ്യുന്നത്. ഈ വരുന്ന ക്രിസ്മസിന് ആയിരിക്കും ഇതിന്റെ സ്ട്രീമിങ് എന്നാണ് സൂചന. ഈ വിവരം പ്രഖ്യാപിച്ചു കൊണ്ടാണ് ഇന്ന് ഈ ചിത്രത്തിന്റെ ഒരു മോഷൻ പോസ്റ്റർ പുറത്തു വിട്ടത്‌. നാദിർഷ സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രത്തിൽ ഉർവശി, നസ്ലിൻ എന്നിവരും പ്രധാന വേഷങ്ങൾ ചെയ്യുന്നുണ്ട്. മോഷൻ പോസ്റ്ററിലും ഇരുവരേയും നമ്മുക്ക് കാണാൻ സാധിക്കും. ഈ ചിത്രത്തിലെ ഏതാനും പോസ്റ്ററുകളും ഇതിലെ ദിലീപ് ആലപിച്ച ഒരു ഗാനവും നേരത്തെ റിലീസ് ചെയ്യുകയും വലിയ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. നാദിർഷ തന്നെ രചിച്ചു ഈണം പകർന്ന നാരങ്ങാ മിട്ടായി എന്ന ഗാനമാണ് ദിലീപ് ആലപിച്ചു പുറത്തു വന്നു സൂപ്പർ ഹിറ്റായത്. ഈ ചിത്രത്തിലെ ദിലീപിന്റെ ലുക്ക് സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ പ്രചാരം നേടിയിരുന്നു.

ഒരു ഫാമിലി കോമഡി എന്റർടെയ്നർ ആയി ഒരുക്കിയിരിക്കുന്ന ഈ ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത് തൊണ്ടിമുതലും ദൃക്‌സാക്ഷിയും പോലത്തെ മികച്ച ചിത്രം രചിച്ച സജീവ് പാഴൂർ ആണ്. ദിലീപും ഡോക്ടർ സക്കറിയ തോമസും കൂടി നിർമ്മിച്ച ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് അനിൽ നായരും എഡിറ്റ് ചെയ്യുന്നത് സാജനുമാണ്. മുകളിൽ പറഞ്ഞ നടീനടൻന്മാരെ കൂടാതെ കലാഭവൻ ഷാജോൺ, ഹരിശ്രീ അശോകൻ, കോട്ടയം നസീർ, ഹരീഷ് കണാരൻ, ജാഫർ ഇടുക്കി, അനുശ്രീ, സ്വാസിക എന്നിവരും കേശു ഈ വീടിന്റെ നാഥനിൽ അഭിനയിച്ചിട്ടുണ്ട്. അമർ അക്ബർ അന്തോണി, കട്ടപ്പനയിലെ ഹൃതിക് റോഷൻ, മേരാ നാം ഷാജി എന്നിവക്ക് ശേഷം നാദിര്ഷ ഒരുക്കിയ ചിത്രമാണ് കേശു ഈ വീടിന്റെ നാഥൻ. ഇത് കൂടാതെ നാദിർഷ ഒരുക്കിയ ജയസൂര്യ ചിത്രമായ ഈശോയും ഒടിടി റിലീസ് ആയിരിക്കും എന്ന് വാർത്തകൾ വരുന്നുണ്ട്.

Did you find apk for android? You can find new Free Android Games and apps.
Share.

About Author