സോഷ്യൽ മീഡിയയുടെ പ്രശംസ പിടിച്ചുപറ്റി ഈ വർഷത്തെ കേരള സംസ്‌ഥാന ചലച്ചിത്ര അവാർഡുകൾ…

Advertisement

ഏവരും ആകാംഷയോടെ കാത്തിരുന്ന സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. ആളൊരുക്കം എന്ന ചിത്രത്തിലെ ഗംഭീര പ്രകടനത്തിന് ഇന്ദ്രൻസ് ആണ് മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടത്. ടേക്ക് ഓഫ് എന്ന ചിത്രത്തിലെ മികച്ച പ്രകടനത്തിന് പാർവതി മികച്ച നടിയായപ്പോൾ ഈ മാ യൗ സംവിധാനം ചെയ്ത ലിജോ ജോസ് പെല്ലിശ്ശേരി ആണ് മികച്ച സംവിധായകൻ. ഒറ്റമുറി വെളിച്ചം മികച്ച കഥാചിത്രമായി തിരഞ്ഞെടുക്കപെട്ടപ്പോൾ മികച്ച സ്വഭാവ നടൻ ആയി തിരഞ്ഞെടുക്കപ്പെട്ടത് അലെൻസിയർ ആണ്. ഈ മാ യൗ എന്ന ചിത്രത്തിലെ പ്രകടനത്തിന് മോളി വത്സൻ ആണ് മികച്ച സ്വഭാവ നടിക്കുള്ള പുരസ്‌കാരം നേടിയത്. ഏദൻ എന്ന സിനിമ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള അവാർഡ് നേടി. മായാനദിയിലെ ഗാനം ആലപിച്ച ഷഹബാസ് അമൻ മികച്ച ഗായകൻ ആയപ്പോൾ വിമാനം എന്ന ചിത്രത്തിലെ ഗാനം ആലപിച്ച സിതാര കൃഷ്ണകുമാർ മികച്ച ഗായിക ആയി തിരഞ്ഞെടുക്കപ്പെട്ടു.

ടേക്ക് ഓഫ് സംവിധാനം ചെയ്ത മഹേഷ് നാരായണൻ ആണ് മികച്ച നവാഗത സംവിധായകൻ. ജനപ്രീതിയും കലാമൂല്യവുമുള്ള ചിത്രത്തിനുള്ള പുരസ്‍കാരം രഞ്ജൻ പ്രമോദ് സംവിധാനം ചെയ്തു ബിജു മേനോൻ അഭിനയിച്ച രക്ഷാധികാരി ബൈജു നേടി. എം കെ അർജുനൻ മാസ്റ്റർ ആണ് മികച്ച സംഗീത സംവിധായകൻ. മികച്ച പശ്ചാത്തല സംഗീതം ഒരുക്കിയതിനുള്ള അവാർഡ് നേടിയത് ഗോപി സുന്ദർ ആണ്. മികച്ച വരികൾ എഴുതിയതിനുള്ള പുരസ്‍കാരം ലഭിച്ചത് പ്രഭ വർമക്കു ആണ്. മികച്ച ബാല നടൻ ആയി അഭിനന്ദ് തിരഞ്ഞെടുക്കപെട്ടപ്പോൾ മികച്ച ബാല നടിക്കുള്ള പുരസ്‌കാരം ലഭിച്ചത് നക്ഷത്രക്കു ആണ്. മികച്ച കഥക്കുള്ള അവാർഡ് ലഭിച്ചത് എം എ നിഷാദിന് ആണ്. മികച്ച തിരക്കഥക്കുള്ള അവാർഡ് തൊണ്ടിമുതലും ദൃക്‌സാക്ഷിയും എഴുതിയ സജീവ് പാഴൂർ സ്വന്തമാക്കിയപ്പോൾ ,വിജയ് മേനോൻ, വിനിത കോശി എന്നിവർ സ്പെഷ്യൽ ജൂറി മെൻഷൻ നേടി. പ്രസന്ന മാസ്റ്റർ ആണ് മികച്ച നൃത്ത സംവിധായകൻ.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close