ജനപ്രിയ നായകന്റെ കരിയർ ബെസ്റ്റ് പ്രകടനവുമായി കമ്മാര സംഭവം ബോക്സ് ഓഫീസിലും മഹാ സംഭവമാകുന്നു..!

Advertisement

ജനപ്രിയ നായകൻ ദിലീപിന്റെ സിനിമാ ജീവിതത്തിലെ ഏറ്റവും വലിയ ചിത്രം എന്ന വിശേഷണത്തോടെയാണ് നവാഗതനായ രതീഷ് അമ്പാട്ട് ഒരുക്കിയ കമ്മാര സംഭവം എന്ന ചിത്രം തീയേറ്ററുകളിൽ എത്തിയത്. മുരളി ഗോപി തിരക്കഥ ഒരുക്കിയ ഈ ചിത്രം ഇരുപതു കോടിക്ക് മുകളിൽ മുതൽ മുടക്കി നിർമ്മിച്ചത് ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ ആണ്. മുതൽ മുടക്കു കൊണ്ട് ദിലീപിന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രം എന്നതിലുപരി, ഇപ്പോൾ കമ്മാര സംഭവം ശ്രദ്ധ നേടുന്നത് അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും മികച്ച പെർഫോമൻസ് അദ്ദേഹം തന്ന ചിത്രം എന്ന നിലയിൽ കൂടിയാണ്. കമ്മാരൻ എന്ന കഥാപാത്രമായി നാലോളം വ്യത്യസ്ത ഗെറ്റപ്പുകളിൽ ആണ് ദിലീപ് ഈ ചിത്രത്തിൽ എത്തിയിരിക്കുന്നത്. ഒരേ സമയം ക്ലാസും മാസ്സും ആയുള്ള പെർഫോമൻസ് ആണ് ദിലീപ് നൽകിയിരിക്കുന്നത് എന്ന് ഒരു സംശയവും കൂടാതെ തന്നെ നമ്മുക്ക് പറയാൻ സാധിക്കും.

ആദ്യ പകുതിയിൽ ഒരു ഹിസ്റ്റോറിക്കൽ പീരീഡ് ഡ്രാമ ആയ കഥ പറയുമ്പോൾ, കമ്മാരൻ നമ്പ്യാർ എന്ന കഥാപാത്രമായി ദിലീപ് രണ്ടു ഗെറ്റപ്പിൽ ആണ് എത്തുന്നത്. ഈ ആദ്യ പകുതിയിലെ ദിലീപിന്റെ പെർഫോമൻസിനെ ഗംഭീരം എന്ന വാക്കിൽ കുറഞ്ഞു വിശേഷിപ്പിക്കാനാവില്ല. വാക്ക് കൊണ്ടും നോട്ടം കൊണ്ടും ശരീര ഭാഷ കൊണ്ടും സംസാര ശൈലി കൊണ്ടുമെല്ലാം ദിലീപ് കമ്മാരൻ ആയി തിരശീലയിൽ ജീവിച്ചു കാണിച്ചു. ഒരു നടൻ എന്ന നിലയിൽ ഉള്ള തന്റെ റേഞ്ച് ആണ് ദിലീപ് നമ്മുക്ക് കാണിച്ചു തന്നത്. ചിത്രം രണ്ടാം പകുതിയിൽ എത്തുമ്പോൾ ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ് ഗെറ്റപ്പിൽ ആണ് ദിലീപ് തകർത്താടിയതു. ഒരു പക്കാ മാസ്സ് കഥാപാത്രമായുള്ള കമ്മാരന്റെ ട്രാൻസ്ഫോർമേഷൻ വളരെ കൂളായി തന്നെ ദിലീപ് ചെയ്തു കാണിച്ചു. താടി വെച്ചുള്ള കിടിലൻ ഗെറ്റപ്പും സംഭാഷണത്തിലെ ആജ്ഞാ ശക്തിയും രണ്ടാം പകുതിയിലെ മാസ്സ് പെർഫോമൻസിന്റെ പ്രത്യേകതകൾ ആയിരുന്നു. ഒരു കഥാപാത്രത്തിന്റെ തന്നെ വിവിധ രൂപ ഭാവങ്ങൾ ഗംഭീരമായി തന്നെ അവതരിപ്പിച്ചു ഫലിപ്പിച്ച ദിലീപിന് കമ്മാരൻ ഒട്ടേറെ അംഗീകാരങ്ങൾ നേടിക്കൊടുക്കുമെന്നു തീർച്ച. പ്രേക്ഷകർ കമ്മാരനെ ഹൃദയം കൊണ്ട് സ്വീകരിച്ചതോടെ ബോക്സ് ഓഫീസിലും ഒരു മഹാ സംഭവമായി തീരുകയാണ് കമ്മാര സംഭവം.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close