കലാഭവൻ മണിയുടെ കുടുംബക്കാരുടെ പേരിൽ കുപ്രചരണം; നിജ സ്ഥിതി വെളിപ്പെടുത്തി അനുജൻ..!

Advertisement

അന്തരിച്ചു പോയ പ്രശസ്ത നടൻ കലാഭവൻ മണി ഇന്നും പ്രേക്ഷക ഹൃദയങ്ങളിൽ നിറഞ്ഞു നിൽക്കുന്ന താരമാണ്. മണിയുടെ മരണത്തെ ചുറ്റിപ്പറ്റി ഉണ്ടായ വിവാദങ്ങളും മറ്റും സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചകൾക്ക് വഴി വെച്ചിരുന്നു. ഇപ്പോഴിതാ മണിയുടെ സ്വത്തുകളുമായി ബന്ധപ്പെട്ടു സോഷ്യൽ മീഡിയയിൽ അദ്ദേഹത്തിന്റെ അനുജനേയും കുടുംബക്കാരെയും അപമാനിച്ചു പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ട സാഹചര്യത്തിൽ മണിയുടെ അനുജൻ ആർ എൽ വി രാമകൃഷ്ണൻ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വിശദീകരണവുമായി രംഗത്ത് വന്നിരിക്കുകയാണ്. കുറച്ച് നാളായി സോഷ്യൽ മീഡിയയിലൂടെ കാര്യങ്ങളുടെ നിജസ്ഥിതി മനസ്സിലാകാതെ പാഡിയെ കുറിച്ചും മണി ചേട്ടന്റെ വണ്ടികളെ കുറിച്ചും ഉള്ള പരാമർശങ്ങൾ കാണാനിടയായി എന്നും പാഡിയുടെ കാര്യത്തിലും വണ്ടികളുടെ കാര്യത്തിലും മണി ചേട്ടന്റെ സ്മൃതി കൂടാരം തുറന്നിട്ടാത്ത കാര്യത്തിലും തന്നെയും കൂടി കുറ്റപെടുത്തുന്ന രീതിയിലുള്ള ഫേയ്സ്ബുക്ക് പോസ്റ്റുകൾ കണ്ടിരുന്നു എന്നും രാമകൃഷ്ണൻ പറയുന്നു.

ഈ കാര്യത്തിൽ താൻ നിസ്സഹായനാണ് എന്നും ഇതിന്റെ കാര്യങ്ങൾ തീരുമാനിക്കേണ്ടത് തീർച്ചയായും അതിന്റെ ഉടമസ്ഥാവകാശം ഉള്ളവരാണ് എന്നും അതല്ലാതെ തനിക്ക് അതിന് കഴിയുകയില്ല എന്നതും രാമകൃഷ്ണൻ വെളിപ്പെടുത്തി. ഇതിന്റെയെല്ലാം ഉടമസ്ഥവകാശം തന്നിലാണെന്ന് തെറ്റായി ധരിച്ചിരിക്കുന്ന ഒരു പാട് ആളുകൾ ഉണ്ടെന്നു പറയുന്ന രാമകൃഷ്ണൻ താൻ ഇപ്പോഴും താമസിക്കുന്നത് തങ്ങളുടെ മാതാപിതാക്കൾ വിയർപ്പൊഴുക്കി ഉണ്ടാക്കിയ 5 സെന്റ് സ്ഥലത്തിലാണ് എന്നും പറയുന്നു. മറ്റൊരു സ്വത്തും താനല്ല കൈകാര്യം ചെയ്യുന്നത് എന്നും അത് അതിന് അർഹതപ്പെട്ട അവകാശികളിൽ തന്നെയാണ് ഉടമസ്ഥവകാശം ഉള്ളത് എന്നും അദ്ദേഹം പറഞ്ഞു. 

Advertisement

സോഷ്യൽ മീഡിയയിലൂടെ കുപ്രചരണങ്ങൾ ഏറുന്നതുകൊണ്ടാണ് ഇങ്ങനെയൊക്കെ എഴുതേണ്ടി വന്നത് എന്നു പറഞ്ഞ രാമകൃഷ്ണൻ, മണി ചേട്ടൻ മരിച്ച നാൾ മുതൽ തുടങ്ങിയതാണ് ഇത്തരം കുപ്രചരണങ്ങൾ എന്നും പറയുന്നു. പാഡിയിൽ സ്മാരകം വേണമെന്നും, മണി ചേട്ടന്റെ സ്മൃതി കുടീരം ജനങ്ങൾക്കായി തുറന്നിടണമെന്നു തന്നെയാണ് കുന്നിശ്ശേരി തറവാട്ടിലെ തങ്ങളുടെയെല്ലാം ആഗ്രഹം എന്നും അത് ബന്ധപ്പെട്ട അവകാശികളോട് ആവശ്യപെട്ടിട്ടുണ്ട് എന്നും രാമകൃഷ്ണൻ വെളിപ്പെടുത്തി. വണ്ടികളുടെ കാര്യങ്ങൾ തീരുമാനിക്കേണ്ടതതും താനല്ല എന്നു രാമകൃഷ്ണൻ പറയുന്നു. ഓട്ടോറിക്ഷയുടെ കാര്യമാണ് ഈ അടുത്ത് സോഷ്യൽ മീഡിയയിൽ ഏറെ കുപ്രചരണങ്ങൾക്കു വഴി വെച്ചത്. ഈ ഓട്ടോറിക്ഷ മണി ചേട്ടൻ മൂത്ത സഹോദരന്റെ മകന് വാങ്ങി കൊടുത്തതാണ് എന്നും ഇത് മണി ചേട്ടൻ ഉപയോഗിച്ചിരുന്ന വണ്ടിയല്ല എന്നും മണി ചേട്ടൻ ഉപയോഗിച്ച വണ്ടികൾ പണ്ടത്തെ ലാബർട്ട വണ്ടിയാണ് എന്നും അദ്ദേഹം വിശദീകരിച്ചു. മണി ചേട്ടൻ സഹോദരന്റെ മകന് വാങ്ങി കൊടുത്ത ഓട്ടോറിക്ഷ നേരത്തെ തന്നെ ഓടിപ്പിക്കാൻ കഴിയാതെ കിടക്കുകയായിരുന്നു എന്നും അതിനിടയിലാണ് പ്രളയം ആ വീടിനെയടക്കം മുക്കി കളഞ്ഞത്. പ്രളയത്തിൽ മൂത്ത സഹോദരന്റെ വീട് ഒട്ടും തന്നെ താമസ യോഗമല്ലാതാവുകയും അവർ ക്യാമ്പിലേക്ക് താമസം മാറ്റുകയും ചെയ്തു. ആ വീടിന്റെ മുൻപിലാണ് ഈ ഓട്ടോ കിടന്നിരുന്നത്. ഇന്നും ആ വീട് പുതുക്കി പണിയാൻ സാധിച്ചിട്ടില്ല എന്നും മൂത്ത സഹോദരന്റെ കുടുംബം ഇപ്പോൾ മണി ചേട്ടൻ പണിയിച്ച കലാഗൃഹത്തിലാണ് താമസം എന്നും രാമകൃഷ്ണൻ വെളിപ്പെടുത്തി. അതിനിടയിലാണ് ചിലർ കുപ്രചരണങ്ങൾ സോഷ്യൽ മീഡിയ വഴിനടത്തുന്നത്. തങ്ങൾ സാമ്പത്തികമായി ഏറെ പുറകിൽ നിൽക്കുന്നവരാണ് എന്നും മണി ചേട്ടന്റെ തണലിൽ ആണ് തങ്ങൾ ജീവിച്ചത് എന്നും കാര്യങ്ങൾ അറിയാതെ ചാലക്കുടിയിൽ വന്ന് ഒരു ഫോട്ടോ എടുത്ത് ആളാവാൻ വേണ്ടി അവനവന് തോന്നുന്ന രീതിയിൽ പ്രചാരണം നടത്താതിരിക്കുക എന്നും പറഞ്ഞാണ് രാമകൃഷ്ണൻ തന്റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close