ലാലേട്ടൻ ഒരു അത്ഭുതം, മമ്മൂക്ക ‘ചങ്ക്’ ; മറക്കാൻ പറ്റാത്ത അനുഭവങ്ങൾ വിവരിച്ച് ജോജു ജോർജ്.

Advertisement

ആഗ്രഹവും ജീവിത ലക്ഷ്യവും എല്ലാം സിനിമയായി കൊണ്ടുനടക്കുന്ന വ്യക്തിയാണ് ജോജു ജോർജ്. സിനിമാ ഭ്രാന്തിനു മനഃശാസ്ത്ര ഡോക്ടറെ കാണാൻ പോയ ഒരേയൊരു നടനാണ് താനെന്ന് ജോജു മുൻപ് വ്യക്തമാക്കിയിരുന്നു. സിനിമയിൽ എത്തിയിട്ട് 20 വർഷമാകുന്ന വേളയിൽ ഒരുപിടി നല്ല ചിത്രങ്ങളുടെ ഭാഗമാകാൻ ഈ കലാകാരന് കഴിഞ്ഞിട്ടുണ്ട്.

മോഹന്‍ലാലിനേയും മമ്മൂട്ടിയേയും കുറിച്ച് പറയാന്‍ ജോജുവിന് നൂറ് നാവാണ്. കുട്ടികൾക്ക് നൽകിയ ഒരു അഭിമുഖത്തിനിടെ മോഹൻലാൽ തനിക്ക് എന്നും ഒരു ‘അത്ഭുത’മാണെന്നും മമ്മൂക്ക ‘ചങ്ക്’ ആണെന്നും ജോജു പറയുകയുണ്ടായി. ജീവിത വിജയങ്ങളെ കൃത്യമായി കൈകാര്യം ചെയ്തതുകൊണ്ടു തന്നെയാണു മമ്മൂട്ടിയും മോഹൻലാലും ഇങ്ങനെയിരിക്കുന്നതെന്നും താരം പറയുന്നു. ആദ്യമായി മമ്മൂക്കയെ കണ്ടത് മറക്കാനാകാത്ത അനുഭവമായിരുന്നുവെന്നും ജോജു വ്യക്തമാക്കി.

Advertisement

സിനിമയില്‍ എത്തുന്നതിന് മുമ്പ് ഹോട്ടലില്‍ പണി എടുക്കുകയും റിയല്‍ എസ്റ്റേറ്റ് ബിസിനസ് നടത്തുകയും ഹോട്ടല്‍ നടത്തുകയും ചെയ്തിട്ടുണ്ട് . പക്ഷെ സിനിമ മാത്രമായിരുന്നു തന്റെ ആഗ്രഹമെന്നും ജോജു കൂട്ടിച്ചേർക്കുന്നു.

തന്റെ ആരാധനാപാത്രമായ മമ്മൂട്ടിയോടൊപ്പം ഒരു മുഴുനീള വേഷത്തിൽ ജോജു എത്തിയ ചിത്രമായിരുന്നു രാജാധിരാജ. 1995 ൽ മഴവിൽക്കൂടാരമെന്ന ചിത്രത്തിലൂടെയാണ് ജോജു സിനിമാലോകത്തേക്ക് അരങ്ങേറ്റം കുറിക്കുന്നത്. കോമഡി വേഷങ്ങളിലൂടെ മലയാളികളുടെ ശ്രദ്ധ പിടിച്ചുപറ്റാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്.

ഒരു സെക്കൻഡ് ക്ലാസ് യാത്ര, 1983, ലോഹം, മിലി, രാജാധിരാജ, ആക്‌ഷൻ ഹീറോ ബിജു, ആംഗ്രി ബേബീസ്, ഹോട്ടൽ കാലിഫോർണിയ, പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും, രാമന്റെ ഏദൻതോട്ടം, ഉദാഹരണം സുജാത എന്നിങ്ങനെ ഒട്ടേറെ സിനിമകളിൽ മികച്ച പ്രകടനമാണ് ജോജുകാഴ്ചവെച്ചത്.

ലുക്കാച്ചുപ്പി എന്ന ചിത്രത്തിലെ അഭിനയത്തിന് സംസ്ഥാന സർക്കാരിന്റെ പ്രത്യേക ജൂറി പരാമർശവും നേടിയിട്ടുണ്ട്

Advertisement

Copyright © 2017 onlookersmedia.

Press ESC to close