സമീപകാലത്തെ ഏറ്റവും മികച്ച വില്ലന്മാരിലേയ്ക്ക് ജിനുവും; വികടകുമാരന്‍ വിജയകുമാരനായി മാറുന്നു..

Advertisement

ഈസ്റ്റർ റിലീസുകളിൽ ആദ്യം പുറത്തിറങ്ങിയ വികടകുമാരൻ, ആദ്യ ദിവസം നേടിയ പ്രേക്ഷക പിന്തുണയിൽ കുറവ് വരാതെ തന്നെ മുന്നോട്ട് പോവുകയാണ്. ബോബൻ സാമുവൽ സംവിധാനം ചെയ്ത അഞ്ചാമത് ചിത്രമായിരുന്നു വികടകുമാരൻ. കട്ടപ്പനയിലെ ഹൃതിക് റോഷൻ എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം ഭാഗ്യ കൂട്ടുകെട്ടായ വിഷ്ണു ഉണ്ണികൃഷ്ണൻ ടീം വീണ്ടും എത്തിയ ചിത്രം എന്ത് തന്നെയായാലും ആ പ്രതീക്ഷ കാത്തു എന്ന് തന്നെ പറയാം. ചിത്രത്തിൽ വില്ലൻ വേഷത്തിൽ എത്തിയിരിക്കുന്നത് ജിനു ജോസഫാണ്. റോഷി ബാലകൃഷ്ണൻ എന്ന അതീവ ബുദ്ധിമാനും ക്രൂരനുമായ വില്ലൻ കഥാപാത്രത്തെയായിരുന്നു ജിനുവിന് അവതരിപ്പിക്കേണ്ടത്. ജിനു ജോസഫ് ആ കഥാപാത്രത്തെ വളരെയധികം മികച്ചതാക്കി. ചിത്രത്തിലെ ജിനുവിന്റെ പ്രകടനം ആയിരുന്നു രണ്ടാം പകുതിയുടെ ജീവനായി മാറിയത്. ഒരു പക്ഷെ മറ്റാരെങ്കിലും ചെയ്തിരുന്നെങ്കിൽ കൈവിട്ടു പോകേണ്ടിയിരുന്ന ഒരു കഥാപാത്രമാണ് റോഷി.

അമൽനീരദ്‌, അൻവർ റഷീദ് ചിത്രങ്ങളിലെ നിറസാന്നിധ്യമായ ജിനു ബിഗ് ബി എന്ന ചിത്രത്തിലൂടെയാണ് തന്റെ സിനിമ ജീവിതം ആരംഭിക്കുന്നത്. കേരള കഫേയിലെയും ഉസ്താദ് ഹോട്ടലിലെ വേഷവുമെല്ലാം ജിനുവിന് മലയാള സിനിമയിൽ വഴി തുറന്നിട്ടു. തന്റേതായ ശൈലിയും അവതരണവുമുള്ള ജിനു പിന്നീട് റാണി പദ്മിനി എന്ന ചിത്രത്തിൽ നായകനായും എത്തി. കഴിഞ്ഞ വര്ഷം പുറത്തിറങ്ങിയ cia ആയിരുന്നു ഇതിനു മുൻപ് അഭിനയിച്ച ചിത്രം. ചാന്ദ് വി ക്രിയേഷന്‍സ് നിർമ്മിച്ച വികടകുമാരനിൽ വിഷ്ണു ഉണ്ണിക്കൃഷ്ണനെയും ധര്‍മ്മജനെയും കൂടാതെ മാനസ രാധാകൃഷ്ണൻ, ഇന്ദ്രൻസ്, ബൈജു, ജയൻ ചേർത്തല തുടങ്ങിയവരും മറ്റ് വേഷങ്ങളിൽ എത്തുന്നുണ്ട്. ചിത്രം കുടുംബ പ്രേക്ഷകരുടെ മികച്ച പിന്തുണ നേടിക്കൊണ്ട് വിജയത്തിലേക്ക് കുതിക്കുന്നു.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close