മരണ മാസ്സ് ആയി ഇന്ദ്രൻസിന്റെ എൻട്രി; ഇളയ രാജയിലെ കപ്പലണ്ടി സോങ് പുതിയ ട്രെൻഡ്..!

Advertisement

ഗിന്നസ് പക്രുവിനെ നായകനാക്കി പ്രശസ്ത സംവിധായകൻ മാധവ് രാമദാസൻ സംവിധാനം ചെയ്ത ചിത്രമാണ് ഇളയ രാജ. അധികം വൈകാതെ തന്നെ തീയേറ്ററുകളിൽ എത്താൻ പോകുന്ന ഈ ചിത്രത്തിലെ കപ്പലണ്ടി എന്ന് തുടങ്ങുന്ന ഗാനത്തിന്റെ വീഡിയോ ഇന്ന് റിലീസ് ചെയ്തു കഴിഞ്ഞു. മാസ്സ് ലുക്കിൽ എത്തിയിരിക്കുന്ന ഇന്ദ്രൻസ് ആണ് ഈ ഗാനത്തിന്റെ ഹൈലൈറ്റ് എന്ന് പറയാം. പ്രശസ്ത നടൻ ജയസൂര്യ ആലപിച്ചിരിക്കുന്ന ഈ ഗാനം രചിച്ചിരിക്കുന്നത് സന്തോഷ് വർമയും ഈണം പകർന്നിരിക്കുന്നത് രതീഷ് വേഗയും ആണ്. കേരളത്തിൽ ഇപ്പോൾ ട്രെൻഡിങ് ആയ ഇളയ രാജ ഡ്രസ്സ് കോഡിൽ ആണ് ഈ ഗാനത്തിൽ അഭിനയിച്ചിരിക്കുന്നവരും പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ചെസ്സ് ബോർഡിന്റെ ഡിസൈനിൽ ഉള്ള ലുങ്കിയും കറുത്ത ഷർട്ടുമാണ് ആ വേഷം. എന്നാൽ കുട്ടികൾക്കുള്ള ഡ്രസ്സ് കോഡ് ചെസ്സ് ബോർഡ് മാതൃകയിൽ ഉള്ള ഷർട്ടും കറുത്ത നിക്കറുമാണ്. 
ഇന്ദ്രൻസിന്റെ കിടിലൻ ഡാൻസും ഈ പാട്ടിന്റെ ഹൈലൈറ്റ് ആണെന്ന് പറയാം. ഏതായാലും ഇത്രയും എനർജിയുടെ അദ്ദേഹത്തെ ഈ അടുത്ത കാലത്തെങ്ങും നമ്മൾ സ്‌ക്രീനിൽ കണ്ടിട്ടില്ല എന്ന് ഉറപ്പിച്ചു തന്നെ പറയാൻ സാധിക്കും.

Advertisement

മാധവ് രാമദാസന്റെ തൊട്ടു മുൻപത്തെ ചിത്രമായ അപ്പോത്തിക്കിരിയിൽ വളരെ മികച്ച ഒരു വേഷമാണ് ഇന്ദ്രൻസ് ചെയ്തത്. ജോസെഫ് എന്ന് പേരുള്ള ആ കഥാപാത്രം ഒരുപാട് അഭിനന്ദനങ്ങൾ ഈ നടന് നേടിക്കൊടുത്തിരുന്നു. ജയസൂര്യ, സുരേഷ് ഗോപി, ആസിഫ് അലി എന്നിവരും ആ ചിത്രത്തിന്റെ താര നിരയിൽ ഉണ്ടായിരുന്നു. സജിത്ത് കൃഷ്ണ, ജയരാജ് ടി കൃഷ്ണൻ , ബിനീഷ് ബാബു എന്നിവർ ചേർന്ന് മൂവി മ്യൂസിക്കൽ കട്സ്, മുംബൈ സിനി  ടാകീസ് എന്നിവയുടെ ബാനറിൽ നിർമ്മിച്ചിരിക്കുന്ന ഇളയ രാജക്കു തിരക്കഥ ഒരുക്കിയത് സുദീപ് ടി  ജോർജ് ആണ്. പാപ്പിനു ഛായാഗ്രഹണം നിർവഹിച്ച ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് ശ്രീനിവാസ് കൃഷ്ണയാണ്. 

Advertisement

Copyright © 2017 onlookersmedia.

Press ESC to close