പുത്തൻ സിനിമാനുഭവം സമ്മാനിക്കാൻ വി കെ പ്രകാശ്- നിത്യ മേനോൻ ചിത്രം പ്രാണ ഇന്ന് മുതൽ..!

Advertisement

നാല് ഭാഷയിൽ ഒരേ സമയം നിർമ്മിച്ച പ്രാണ  എന്ന ചലച്ചിത്രം ഇന്ന് മുതൽ കേരളത്തിലു എത്തുകയാണ്. ഇന്ത്യൻ സിനിമയിൽ ആദ്യമായി സറൗണ്ട് സിങ്ക് സൗണ്ട് ഫോർമാറ്റിൽ ഒരുക്കിയിരിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പ്രശസ്ത സംവിധായകൻ വി കെ പ്രകാശും ഈ ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നതു രാജേഷ് ജയരാമനും ആണ്. നിത്യ മേനോൻ കേന്ദ്ര കഥാപാത്രം ആയി എത്തുന്ന ഈ ചിത്രത്തിൽ ഒരൊറ്റ അഭിനേതാവ് മാത്രമേ ഉള്ളു എന്നതും ഇതിന്റെ പ്രത്യേകതയാണ്. മലയാളം, കന്നഡ, ഹിന്ദി, തെലുങ്ക് ഭാഷകളിൽ ആയി ഒരുക്കിയിരിക്കുന്ന ഈ ചിത്രം സെൻട്രൽ പിക്ചേഴ്സ് ആണ് കേരളത്തിൽ റിലീസ് ചെയ്യുന്നത്. മികച്ച റിലീസ് ആണ് ഈ ചിത്രത്തിന് ഇവിടെ ലഭിച്ചിരിക്കുന്നത്.

ഇതിന്റെ ഗംഭീര ട്രെയ്ലറും പോസ്റ്ററുകളും പ്രേക്ഷകരെ ഏറെ ആകർഷിച്ചിട്ടുണ്ട്. സുരേഷ് രാജ്, പ്രവീൺ എസ് കുമാർ , അനിതാ രാജ് എന്നിവർ ചേർന്ന് എസ് രാജ് പ്രൊഡക്ഷൻസ്, റിയൽ സ്റ്റുഡിയോ, ട്രെൻഡ്‌സ് ഡി ഫിലിം മേക്കേഴ്‌സ് എന്നിവയുടെ ബാനറിൽ ആണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. പി സി ശ്രീറാം ദൃശ്യങ്ങൾ ഒരുക്കിയ പ്രാണക്കു വേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത് ലൂയിസ് ബാങ്ക്സ് ആണ്. അരുൺ വിജയ് പശ്ചാത്തല സംഗീതം ഒരുക്കിയ ഈ ചിത്രത്തിന്റെ ടൈറ്റിൽ സോങ് ചെയ്തത് രതീഷ് വേഗയും ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് സുനിൽ എസ് പിള്ളയും ആണ്. ഓസ്കാർ അവാർഡ് ജേതാവ് റസൂൽ പൂക്കുട്ടിയും അമിത് പ്രീതവും ചേർന്ന് നിർവഹിച്ച സൗണ്ട് ഡിസൈനും പ്രാണയുടെ പ്രത്യേകതയാണ്

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close