വമ്പൻ പ്രതീക്ഷകൾക്ക് നടുവിൽ ഉയരെ നാളെ മുതൽ; തിയേറ്റർ ലിസ്റ്റ് ഇതാ..!

Google+ Pinterest LinkedIn Tumblr +
Want create site? Find Free WordPress Themes and plugins.

പാർവതി, ആസിഫ് അലി, ടോവിനോ തോമസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ മനു സംവിധാനം ചെയ്ത ചിത്രമാണ് ഉയരെ. നാളെ മുതൽ കേരളത്തിലെ പ്രധാന കേന്ദ്രങ്ങളിൽ പ്രദർശനം ആരംഭിക്കുന്ന ഈ ചിത്രം വലിയ പ്രതീക്ഷകൾക്ക് നടുവിൽ ആണ് റിലീസ് ചെയ്യുന്നത്. പ്രശസ്ത രചയിതാക്കളായ ബോബി-സഞ്ജയ് ടീം രചന നിർവഹിച്ചിരിക്കുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് പ്രശസ്ത നിർമ്മാണ ബാനർ ആയ ഗൃഹലക്ഷ്മി പ്രൊഡക്ഷൻസിന്റെ ഉടമ ആയ പി വി ഗംഗാധരന്റെ മക്കൾ ചേർന്നു രൂപം നൽകിയ എസ് ക്യൂബ് ഫിലിംസ് ആണ്. പി.വി. ഗംഗാധരന്റെ മക്കളായ ഷെനുഗ, ഷെഗ്ന, ഷെർഗ എന്നിവരാണ് എസ് ക്യൂബിന് പിന്നിലുള്ളത്. ഇവരുടെ ആദ്യ നിർമ്മാണ സംരംഭമായ ഉയരെ ചർച്ച ചെയ്യുന്നത് വളരെ സമകാലിക പ്രസക്തിയുള്ള ഒരു വിഷയം ആണെന്നാണ് ഇവർ പറയുന്നത്.

ഒട്ടേറെ ഉദ്വേഗ ജനകമായ കഥാ സന്ദർഭങ്ങളിലൂടെയാണ് ഈ ചിത്രം  മുന്നോട്ടു പോകുന്നത്‌ എന്നും എല്ലാത്തരം പ്രേക്ഷകർക്കും ഇഷ്ട്ടപെടുന്ന തരത്തിൽ ആണ് ഇതിന്റെ മേക്കിങ് എന്നും അണിയറ പ്രവർത്തകർ പറയുന്നു. രഞ്ജി പണിക്കർ, പ്രേം പ്രകാശ്, പ്രതാപ് പോത്തൻ, സിദ്ദിഖ് എന്നിവരും അഭിനയിച്ചിരിക്കുന്ന ഈ ചിത്രത്തിന് വേണ്ടി ദൃശ്യങ്ങൾ ഒരുക്കിയിരിക്കുന്നത് മുകേഷ് മുരളീധരനും സംഗീതം ഒരുക്കിയിരിക്കുന്നത് ഗോപി സുന്ദറും ആണ്. മഹേഷ് നാരായണൻ ആണ് ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത്. റിയൽ ലൈഫ് സംഭവങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത് എന്നാണ് സൂചന. ഇതിന്റെ ട്രൈലെർ വമ്പൻ പ്രേക്ഷക ശ്രദ്ധയാണ് നേടിയെടുത്തത്.

Did you find apk for android? You can find new Free Android Games and apps.
Share.

About Author

mm