ജയറാമിന്റെ വമ്പൻ തിരിച്ചു വരവ് ആഘോഷമാക്കി തീയേറ്ററുകൾ; കുടുംബങ്ങൾ ഒന്നടങ്കം തീയേറ്ററിലേക്ക് ഒഴുകിയെത്തുന്നു..

Advertisement

ജയറാമിന്റെ തിരിച്ചുവരവ് ആഘോഷമാക്കി മാറ്റുകയാണ് കുടുംബപ്രേക്ഷകർ. ഒരുകാലത്ത് മലയാളി കുടുംബപ്രേക്ഷകരുടെ ഏറ്റവും പ്രിയങ്കരനായ നായകൻ ജയറാം ഒരിടവേളയ്ക്കുശേഷം വലിയ തിരിച്ചുവരവ് പഞ്ചവർണതത്തയിലൂടെ നടത്തിയിരിക്കുകയാണ്. വർഷങ്ങളായി ജയറാം പ്രഭാവം മലയാളസിനിമയിൽ മങ്ങിയെങ്കിലും അദ്ദേഹത്തിൻറെ വലിയ ഒരു തിരിച്ചുവരവിനായി ആരാധകരും കുടുംബപ്രേക്ഷകരും കാത്തിരിപ്പിലായിരുന്നു. എന്തുതന്നെയായാലും പഞ്ചവർണതത്തയിലൂടെ കാത്തിരിപ്പ് അവസാനിച്ചു എന്ന് അനുമാനിക്കാം. പഴയ ജയറാം മാനറിസങ്ങളിൽ നിന്നും മാറി പുതിയ കാലഘട്ടത്തിൽ പുതിയ ജയറാം മാനറിസങ്ങളുമായി വിസ്മയിപ്പിക്കുവാനാണ് പഞ്ചവർണ്ണതത്ത ശ്രമിച്ചത്. ഇന്നുവരെ കാണാത്ത ജയറാമിനെയാണ് ചിത്രത്തിലൂടെ നമുക്ക് കാണാനാകുന്നത്. ചിത്രം ചിരിപ്പിക്കുന്നതിനോടൊപ്പം തന്നെ കണ്ണുകളെ ഈറനണിയിക്കുവാനും ജയറാമിന് ചിത്രത്തിലൂടെ കഴിഞ്ഞിട്ടുണ്ട്. ജയറാമിന്റെ ഈ മാസ്മരിക പ്രകടനം തന്നെയാണ് ചിത്രത്തിന്റെ നട്ടെല്ല് എന്ന് പറയാം. ആദ്യദിവസം മുതൽ മികച്ച പ്രതികരണങ്ങൾ വന്നതോടുകൂടി ചിത്രം കുടുംബപ്രേക്ഷകർ ഏറ്റെടുക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്.

ചിത്രത്തിലൂടെ വലിയ തിരിച്ചുവരവ് തനിക്ക് സമ്മാനിച്ച ആരാധകർക്കും പ്രേക്ഷകർക്കും സംവിധായകൻ രമേഷ് പിഷാരടിക്കും നന്ദിപറഞ്ഞുകൊണ്ട് ജയറാം ഫേസ്ബുക്കിൽ കഴിഞ്ഞദിവസം എത്തിയിരുന്നു. വിഷു റിലീസായി എത്തിയ ചിത്രം ആദ്യ ദിവസം നേടിയതിന്റെ മൂന്നിരട്ടി കളക്ഷനും ആയാണ് ഇപ്പോൾ മുന്നേറുന്നത്. ചിത്രത്തിൻറെ മേക്കോവർ വീഡിയോയും, ഷൂട്ടിംഗ് ലൊക്കേഷനിലെ സംഭവങ്ങൾ കോർത്തിണക്കിയ മേക്കിങ് വീഡിയോയും കഴിഞ്ഞദിവസം പുറത്തുവിട്ടിരുന്നു. ഹാസ്യതാരമായ രമേഷ് പിഷാരടി ആദ്യമായി സംവിധാനം ചെയ്ത ചിത്രത്തിൽ ജയറാമിനെ കൂടാതെ കുഞ്ചാക്കോ ബോബനും നായകവേഷത്തിൽ എത്തുന്നുണ്ട്. അനുശ്രീയാണ് ചിത്രത്തിലെ നായികാവേഷം കൈകാര്യം ചെയ്തിരിക്കുന്നത് മല്ലിക സുകുമാരൻ, ധർമ്മജൻ, സലിംകുമാർ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു. മണിയൻപിള്ള രാജു പ്രൊഡക്ഷൻസിനുവേണ്ടി മണിയൻപിള്ള രാജു നിർമ്മിച്ച ചിത്രം വിഷു റിലീസുകളിൽ നമ്പർ വൺ ഫാമിലി ചോയ്സ് ആയി മുന്നേറുകയാണ്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close