പ്രതിഷേധം അറിയിച്ച് ഫഹദ് ഫാസിലും; അവാർഡ് വിതരണ ചടങ്ങിൽ ബഹിഷ്കരിച്ച് ഫഹദ് ഫാസിൽ…

Advertisement

ഇന്നു നടക്കുന്ന ദേശീയ ചലച്ചിത്ര അവാർഡ് വിതരണ ചടങ്ങാണ് വിവാദങ്ങളുടെ കുരുക്കിൽപ്പെട്ട് വലിയ ചർച്ചയ്ക്ക് ഇടയായത്. കേന്ദ്രസർക്കാരിന്റെ അവാർഡ് വിതരണത്തിലെ പുതിയ നയങ്ങളാണ് പുതിയ ചർച്ചയ്ക്കും വിവാദങ്ങൾക്കും വഴിവച്ചത്. ഇത്രനാളും പ്രസിഡൻറ് തന്നെയായിരുന്നു എല്ലാ വാർഡുകളുമുണ്ട് വിതരണം ചെയ്തു കൊണ്ടിരുന്നത് എന്നാൽ ഈ വർഷം മുതൽ പ്രധാനപ്പെട്ട 11 അവാർഡുകൾ ഒഴിച്ചുനിർത്തിയാൽ മറ്റ് അവാർഡുകൾ കേന്ദ്ര വാർത്താവിതരണ മന്ത്രിയായ സ്മൃതി ഇറാനിയായിരിക്കും നൽകുക എന്നാണ് പുതിയ അറിയിപ്പ് വന്നത്. എന്നാൽ ഈ തീരുമാനത്തിൽ ശക്തമായ പ്രതിഷേധം അറിയിച്ചു അവാർഡ് ജേതാക്കൾ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തുകയുണ്ടായി. കൂടിക്കാഴ്ചയിലും ഫലം ഉണ്ടാകാതെ വന്നപ്പോഴാണ് താരങ്ങൾ ചടങ്ങിൽ ബഹിഷ്കരിക്കുന്നതും ഉൾപ്പെടെ ഉള്ള തീരുമാനങ്ങളിലേക്ക് നീങ്ങിയത്.

ഇത്തരമൊരു തീരുമാനം രാഷ്ട്രപതിയിൽ നിന്നും മന്ത്രിമാരിലേക്ക് അവാർഡുകൾ എത്തിക്കുന്നതിന് കാരണമാകുന്നു എന്നും പുതിയ പ്രവണതകൾ സൃഷ്ടിക്കുമെന്നും അറിയിച്ചുകൊണ്ടാണ് താരങ്ങൾ പ്രതിഷേധമായി എത്തിയതും, തങ്ങളുടെ പ്രതിഷേധമറിയിച്ചതും. വാർത്താ വിതരണ മന്ത്രാലയത്തിന് ഒപ്പ് ശേഖരണവുമായി അവാർഡ് ജേതാക്കൾ ബന്ധപ്പെട്ട ആളുകളുടെ മുൻപിൽ എത്തി. ജൂറി ചെയർമാൻ ഉൾപ്പെടെ പലരും അനുനയ നീക്കങ്ങൾക്ക് ശ്രമിച്ചുവെങ്കിലും അത് വിജയകരമായി തീർന്നില്ല. വൈകിയാണെങ്കിലും കൂടി അവാർഡ് ദാന ചടങ്ങിനെത്തിയ ഫഹദ് ഫാസിൽ വാർത്തയിൽ പ്രതിഷേധം രേഖപ്പെടുത്തി ദില്ലിയിൽ നിന്ന് നാട്ടിലേക്ക് തിരിച്ചു. അവാർഡ് നിരസിക്കുന്നില്ലെങ്കിലും രാഷ്ട്രപതിയുടെ കൈയിൽനിന്നും ഉള്ള അവാർഡിനായി ഏവരും കാത്തിരിക്കുന്നത്. എങ്കിലും മലയാളി അവാർഡ് ജേതാക്കളായ യേശുദാസ് സംവിധായകൻ ജയരാജ് എന്നിവർ രാഷ്ട്രപതിയുടെ പക്കൽനിന്നും അവാർഡ് കൈപ്പറ്റി.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close