ഇത് ദുൽഖറിന്റെ യമണ്ടൻ തിരിച്ചു വരവ്; ആദ്യ പകുതിക്ക് മികച്ച പ്രതികരണങ്ങൾ..!!

Google+ Pinterest LinkedIn Tumblr +
Want create site? Find Free WordPress Themes and plugins.

നവാഗതനായ ബി സി നൗഫൽ സംവിധാനം ചെയ്ത ഒരു യമണ്ടൻ പ്രേമകഥ എന്ന ചിത്രം ഇന്ന് റിലീസ് ചെയ്തു കഴിഞ്ഞു. യുവ താരം ദുൽഖർ സൽമാൻ നായകനായ ഈ ചിത്രത്തിന്റെ ആദ്യ പകുതിക്കു ഗംഭീര റിപ്പോർട്ടുകൾ ആണ് ലഭിക്കുന്നത്. ഒരു കമ്പ്ലീറ്റ് കോമഡി എന്റെർറ്റൈനെർ ആയി ആണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. ഒന്നര വർഷത്തെ ഇടവേളയ്ക്ക് ശേഷം മലയാളത്തിൽ എത്തിയ ദുൽഖർ സൽമാന് ആരാധകർ വമ്പൻ വരവേൽപ്പ് ആണ് നൽകുന്നത്. കയ്യടികളും ആർപ്പു വിളികളും ആയി ആരാധകർ ഏറ്റെടുക്കുന്ന ഈ ചിത്രത്തിൽ ദുൽഖറിനൊപ്പം സംയുക്ത മേനോൻ, നിഖില വിമൽ, സലിം കുമാർ, വിഷ്ണു ഉണ്ണികൃഷ്ണൻ, സൗബിൻ ഷാഹീർ എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്. യുവാക്കൾക്ക് ഒപ്പം കുടുംബ പ്രേക്ഷകരും ഈ ചിത്രം ഏറ്റെടുക്കും എന്ന സൂചനയാണ് ചിത്രത്തിൻറെ ആദ്യ പകുതി നമ്മുക്ക് തരുന്നത്.

വിഷ്ണു ഉണ്ണിക്കൃഷ്ണൻ, ബിബിൻ എന്നിവർ ചേർന്നു തിരക്കഥ രചിച്ചിരിക്കുന്ന ഈ ചിത്രം ആന്റോ ജോസഫ്, സി ആർ സലിം എന്നിവർ ചേർന്ന് ആണ് നിർമ്മിച്ചിരിക്കുന്നത്. നാദിർഷ സംഗീതം ഒരുക്കിയ ഈ ചിത്രത്തിന് പി സുകുമാർ ആണ് ക്യാമറ ചലിപ്പിച്ചിരിക്കുന്നത്. ജോൺകുട്ടി എഡിറ്റ് ചെയ്തിരിക്കുന്ന ഈ ചിത്രം ഒരു കളർഫുൾ എന്റർടൈനേർ തന്നെയാവും എന്ന ഉറപ്പ് ആദ്യ പകുതി തന്നെ പ്രേക്ഷകർക്ക് നൽകി കഴിഞ്ഞു.

Did you find apk for android? You can find new Free Android Games and apps.
Share.

About Author

mm