‘സ്ട്രീറ്റ് ലൈറ്റ്‌സ്’ ഡാർക്ക് ത്രില്ലറോ ആക്ഷൻ ത്രില്ലറോ അല്ല; സംവിധായകന്‍ ഷാംദത്തിന്റെ വിശദീകരണം ഇങ്ങനെ

Advertisement

മാസ്റ്റര്‍പീസിന്‍റെ ഗംഭീര വിജയത്തിന് പിന്നാലെ മമ്മൂട്ടി ആക്ഷന്‍ ഗെറ്റപ്പില്‍ എത്തുന്ന ചിത്രമാണ് ‘സ്ട്രീറ്റ് ലൈറ്റ്‌സ്’. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളില്‍ എത്തുന്ന സ്ട്രീറ്റ് ലൈറ്റ്സിന്‍റെ ആദ്യ ടീസര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. ഇതിന് പിന്നാലെ ചിത്രത്തെക്കുറിച്ച് സോഷ്യൽ മീഡിയയിൽ ചൂടുപിടിച്ച ചർച്ചകളാണ് നടന്നുവന്നിരുന്നത്. ഇതിന് പിന്നാലെ സ്ട്രീറ്റ് ലൈറ്റ്‌സിനെക്കുറിച്ച് തനിക്ക് പറയാനുള്ളത് വിശദീകരിച്ച് സംവിധായകനായ ഷാംദത്ത് തന്നെ രംഗത്തെത്തിയിരിക്കുകയാണ്. സ്ട്രീറ്റ് ലൈറ്റ്‌സ് എന്ന ഈ സിനിമയെ ഒരു ‘എന്റർടൈൻമെന്റ് ത്രില്ലർ’ എന്ന് വിളിക്കാൻ ആണ് ഇഷ്ടമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് അദ്ദേഹം.

ഷാംദത്തിന്റെ വാക്കുകളിലൂടെ;

Advertisement

ഫസ്റ്റ്ലുക്ക് ഇറങ്ങിയ അന്ന് മുതൽ ഇന്ന് വരെ പല മാധ്യമങ്ങളിലും ഈ ചിത്രത്തിനെക്കുറിച്ച് പല ചർച്ചകളും അനുമാനങ്ങളും കാണാൻ ഇടയായിരുന്നു…ഡാർക്ക് ത്രില്ലർ, സസ്പെൻസ് ത്രില്ലർ, ആക്ഷൻ ത്രില്ലർ, ക്രൈം ത്രില്ലർ …അങ്ങനെ പലതും… പക്ഷെ ഈ സിനിമ മേൽ പറഞ്ഞ ഒരു ഗണത്തിലും ഉൾപ്പെടുന്ന ഒന്നല്ല. സ്ട്രീറ്റ് ലൈറ്റ്‌സ് എന്ന ഈ സിനിമയെ ഒരു ‘എന്റർടൈൻമെന്റ് ത്രില്ലർ’ എന്ന് വിളിക്കാൻ ആണ് എനിക്ക് ഇഷ്ടം. എന്റർടൈൻമെന്റ് എന്ന് പറയുമ്പോൾ, എല്ലാ തരം പ്രേക്ഷകർക്കും പ്രത്യേകിച്ചു ഫാമിലി ഓഡിയൻസിനും നും എൻജോയ്‌ ചെയ്യാൻ പറ്റുന്ന രീതിയിലുള്ളതാണ് ഈ ചിത്രത്തിന്റെ ഘടന. ഒരു ത്രില്ലർ ചിത്രമായിട്ടു കൂടി, അശ്ലീല സംഭാഷണങ്ങളോ അമിതമായ വയലൻസോ ഒന്നു ഈ ചിത്രത്തിൽ ഇല്ല… മറിച്ച് എല്ലാ തരത്തിലുള്ള പ്രേക്ഷകരിലും ഞങ്ങൾ പറയാൻ പോകുന്ന സബ്‌ജക്‌ടിലൂടെ ‘ത്രിൽ’ നിറയ്ക്കുക എന്ന ലക്ഷ്യത്തോടെ ആണ് ഈ ചിത്രം ഒരുക്കിയിട്ടുള്ളത്.

തിരക്കഥ ഡിമാൻഡ് ചെയ്യുന്ന ഹ്യൂമർ, ഇമോഷൻസ്, ആക്ഷൻസ്, റൊമാൻസ്….കൂടാതെ സോങ്‌സ്.. ഇവയെല്ലാം സ്ട്രീറ്റ് ലൈറ്റ്‌സ് നിങ്ങൾക്കായി ഒരുക്കി വച്ചിട്ടുണ്ട്. തെറ്റായ ഒരു കാഴ്ചപ്പാടോട് കൂടി ആരും ഈ സിനിമയെ സമീപിക്കാതിരിക്കാനാണ് ഇപ്പൊ ഇങ്ങനെ ഒരു കുറിപ്പ് എഴുതാൻ കാരണം. സ്ട്രീറ്റ് ലൈറ്റ്‌സ് എന്ന ചിത്രത്തെ കുറിച്ച് കൂടുതൽ അറിയാൻ ആഗ്രഹമുള്ള ആളുകളിലേക്ക് ഞാൻ ഈ പറഞ്ഞത് എത്തിച്ചു കൊണ്ടുള്ള സഹകരണം ഞാൻ നിങ്ങളിൽ നിന്നും ആഗ്രഹിക്കുന്നു“- ഷാംദത്ത് കൂട്ടിച്ചേർക്കുന്നു.

ജെയിംസ് എന്ന പൊലീസ് ഓഫീസറായാണ് മമ്മൂട്ടി ഈ ചിത്രത്തിൽ എത്തുന്നത്. സൗബിന്‍ ഷാഹിര്‍, ഹരീഷ് കമാരന്‍, ധര്‍മജന്‍, ലിജോ മോള്‍ തുടങ്ങിയവരാണ് മലയാളത്തിൽ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഫവാസ് ആണ് തിരക്കഥ ഒരുക്കുന്നത്. പ്ലേ ഹൗസിന്‍റെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രം നിർമ്മിക്കുന്നത്

Advertisement

Copyright © 2017 onlookersmedia.

Press ESC to close