എക്കാലവും മനസ്സിൽ സൂക്ഷിക്കും ഈ പൂമരം: ഹരിഹരൻ

Advertisement

പൂമരം എന്ന ചിത്രത്തിന് അർഹിക്കുന്ന അംഗീകാരം ലഭിച്ചു കൊണ്ടിരിക്കുന്ന കാഴ്ച്ചയാണ് ഇപ്പോൾ നമ്മുക്ക് കാണാൻ കഴിയുന്നത്. പ്രേക്ഷകരും നിരൂപകരും സിനിമാ പ്രവർത്തകരുമെല്ലാം ഒരുപോലെ ഈ ചിത്രത്തെ ഹൃദയം കൊണ്ട് സ്വീകരിക്കുകയാണ്. ഇത്തരമൊരു ചിത്രമൊരുക്കിയതിൽ എബ്രിഡ് ഷൈൻ എന്ന സംവിധായകന് അഭിമാനിക്കാം. ഇപ്പോൾ പൂമരത്തെ പ്രകീർത്തിച്ചു കൊണ്ട് രംഗത്ത് വന്നിരിക്കുന്നത് പ്രശസ്ത സംവിധായകൻ ഹരിഹരൻ ആണ് . എക്കാലത്തും മനസ്സിൽ സൂക്ഷിക്കാനും ഓമനിക്കാനും ഉള്ള ചിത്രമാണ് പൂമരം എന്നാണ് ഹരിഹരൻ പറയുന്നത്. കോളേജ് ക്യാമ്പസ്സിന്റെ കഥ പറയുന്ന ഒരുപാട് ചിത്രങ്ങൾ താൻ കണ്ടിട്ടുണ്ട് എങ്കിലും അതിൽ നിന്നെല്ലാം വ്യത്യസ്തമായ ഒരു അനുഭൂതിയാണ് പൂമരം തന്നത് എന്ന് പറയുന്നു അദ്ദേഹം. കോളേജ് കഥകളിലെ വിരസമായ പതിവ് വിഭവങ്ങൾ ഒന്നും തന്നെയില്ലാത്ത തീർത്തും പുതുമയേറിയ ചിത്രമാണ് പൂമരം എന്ന് അദ്ദേഹം പറയുന്നു.

പുതു തലമുറയുടെ അപൂർവ സിദ്ധികളുടെയും വിജ്ഞാനത്തിന്റെയും മാറ്റുരച്ചു നോക്കുന്ന മുഹൂർത്തങ്ങൾ ആണ് ഈ ചിത്രം നമ്മുക്ക് സമ്മാനിക്കുന്നത് എന്നാണ് ഹരിഹരൻ വിശദീകരിക്കുന്നത്. സത്യസന്ധവും സൗന്ദര്യാത്മകവും നിഷ്കളങ്കവുമായ ആവിഷ്കാര ശൈലിയാണ് ഈ ചിത്രത്തെ ഏറ്റവും മനോഹരമാക്കുന്നതു പറഞ്ഞ ഹരിഹരൻ, സംവിധായകൻ എബ്രിഡ് ഷൈന്റെ ഭാവനകളെയും കഠിനാധ്വാത്തെയും അഭിനന്ദിക്കുകയും ചെയ്തു.

Advertisement

വിദ്യാർത്ഥി നേതാവായി അഭിനയിച്ച കാളിദാസ് ജയറാം വളരെ അനായാസമായ അഭിനയ ശൈലി കൊണ്ട് മലയാള സിനിമയിൽ തന്റെ ഭാവി സുരക്ഷിതമാക്കി എന്ന് പറഞ്ഞു അഭിനന്ദിച്ച ഹരിഹരൻ പെൺകുട്ടികളുടെ നേതാവായി അഭിനയിച്ച നീത എന്ന പുതുമുഖ നടിയുടെ പ്രകടനത്തെയും പ്രശംസിച്ചു. കാമറ എന്ന ഒരു സാധനം മുന്പിലുണ്ട് എന്ന് അറിയാത്ത പോലെ സ്വാഭാവികമായി ആണ് നീത അഭിനയിച്ചതിന് പറയുന്നു അദ്ദേഹം അതുപോലെ ഒട്ടേറെ ചെറിയ വേഷങ്ങൾ ചെയ്തവരും തങ്ങളുടെ ഭാഗങ്ങൾ ഭംഗിയാക്കി എന്ന് പറഞ്ഞ അദ്ദേഹം പൂമരത്തിലെ മനോഹരമായ സംഗീതത്തെ കുറിച്ച് നല്ല വാക്കുകൾ പറഞ്ഞിട്ടുണ്ട്.

നല്ല സിനിമകളെ സ്നേഹിക്കുന്ന എല്ലാവരും കണ്ടിരിക്കേണ്ട ചിത്രമാണ് പൂമരം എന്ന് പറഞ്ഞാണ് അദ്ദേഹം തന്റെ വാക്കുകൾ അവസാനിപ്പിക്കുന്നത്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close