ആഘോഷത്തിന്റെ വർണ്ണ കാഴ്ചകളുമായി ധ്യാൻ ശ്രീനിവാസന്റെ സച്ചിൻ റിലീസിന് ഒരുങ്ങുന്നു..!!

Advertisement

ധ്യാൻ ശ്രീനിവാസൻ നായകനായി എത്തുന്ന പുതിയ ചിത്രമാണ് സച്ചിൻ. ഒരു റൊമാന്റിക് കോമഡി ചിത്രമായി ഒരുക്കിയിരിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് സന്തോഷ് നായർ ആണ്. വാലെന്റൈൻസ് ഡേ സ്പെഷ്യൽ ആയി ആണ് ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തത്. അങ്കമാലി ഡയറീസ് ഫെയിം അന്നാ രാജൻ നായികാ വേഷത്തിൽ എത്തുന്ന ഈ ചിത്രത്തിൽ അജു വർഗീസ്,  ഹാരിഷ് കണാരൻ, അപ്പാനി ശരത് എന്നിവരും നിർണ്ണായക വേഷങ്ങളിൽ എത്തിയിരിക്കുന്നു. ഇപ്പോഴിതാ ഈ ചിത്രത്തിലെ ആദ്യ ഗാനം പ്രേക്ഷക ശ്രദ്ധ നേടി അഞ്ചു ലക്ഷം കാഴ്ചക്കാരുമായി മുന്നേറുകയാണ്‌. ഷാൻ റഹ്മാൻ ഈണം നൽകിയ ഈ ഗാനം ആലപിച്ചിരിക്കുന്നത് വിനീത് ശ്രീനിവാസൻ ആണ്.

മനു മൻജിത് ആണ് ഈ ഗാനം രചിച്ചിരിക്കുന്നത്. ധ്യാൻ ശ്രീനിവാസനും അന്നാ രാജനും കൂടിയുള്ള ഒരു പ്രണയ ഗാനം ആയാണ് കാറ്റിൽ പൂങ്കാറ്റിൽ എന്ന ഈ ഗാനം ഒരുക്കിയിരിക്കുന്നത്. പ്രശസ്ത സംവിധായകനായ എസ് എൽ പുരം ജയസൂര്യ ആണ് ഈ ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണങ്ങളും ഒരുക്കിയിരിക്കുന്നത്. അഡ്വക്കേറ്റ് ജൂഡ് ആഗ്നെൽ സുധിർ, ജൂബി നൈനാൻ എന്നിവർ ചേർന്ന് ജെ ജെ പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിച്ചിരിക്കുന്നതു നീൽ ഡി കുന്ന ആണ്. രഞ്ജൻ എബ്രഹാം എഡിറ്റ് ചെയ്തിരിക്കുന്ന ഈ ചിത്രത്തിന്റെ ഓഡിയോ ലോഞ്ച്, ധ്യാൻ ശ്രീനിവാസൻ ആദ്യമായി സംവിധാനം ചെയ്യുന്ന ലവ് ആക്ഷൻ ഡ്രാമയുടെ സെറ്റിൽ വെച്ച് നിവിൻ പോളി ആണ് നിർവഹിച്ചത്. നിവിൻ പോളിയും നയൻ താരയും ആണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close