Monday, October 15

സിനിമയിലെ സീനുകളെ പോലും ഭയപ്പെടുന്ന ബിജെപി !!

Google+ Pinterest LinkedIn Tumblr +
Want create site? Find Free WordPress Themes and plugins.

ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിലേക്കുള്ള ബിജെപി എന്ന ഫാസ്സിസ്റ്റ് ശക്തിയുടെ കടന്നു കയറ്റത്തിന്റെ അടുത്ത അദ്ധ്യായമാവുകയാണ് ഇളയദളപതി വിജയ് നായകനായ മെർസൽ. ആറ്റ്ലി സംവിധാനം ചെയ്ത മെർസൽ സമകാലീകമായ പല വിഷയങ്ങളെയും പ്രതിനിധാനം ചെയ്താണ് ഒരുക്കിയിരിക്കുന്നത്.

ആരോഗ്യ മേഖലയിലെ കോർപ്പറേറ്റ് കടന്നുകയറ്റങ്ങൾ, ജി എസ് ടി ( ചരക്ക് സേവന നികുതി ) പ്രശ്നങ്ങൾ, ഡിജിറ്റൽ ഇന്ത്യയുടെ പരാജയം തുടങ്ങിയവയെല്ലാം ചർച്ച ചെയ്യുന്ന ചിത്രത്തിലെ ചില രംഗങ്ങളും സംഭാഷണങ്ങളും ബിജെപി നേതാക്കളെ ചൊടിപ്പിച്ചിരിക്കുകയാണ്.
‘ഇവിടെ ക്ഷേത്രമല്ല ആശുപത്രിയാണ് വേണ്ടത്’ എന്ന ചിത്രത്തിലെ ഒരു സംഭാഷണത്തിന് ബി ജെ പി എന്ന രാഷ്ട്രീയപാർട്ടി നൽകുന്ന മാനം ഹിന്ദുത്വത്തെ പൂർണമായും അടിച്ചമർത്തുന്ന രീതിയിലാണ് എന്ന് വാദിക്കുകയും മെർസൽ ബഹിഷ്കരിക്കുവാൻ ആഹ്വാനം ചെയ്യുകയുമാണ് പല നേതാക്കളും.

ഖൊരഗ്പൂർ “ബാബാ രാഘവ് ദാസ് മെഡിക്കൽ കോളേജിൽ” ഓക്സിജൻ ലഭ്യതക്കുറവ് മൂലം അറുപതോളം കുഞ്ഞുങ്ങൾ മരിച്ചതും ബാക്ക്അപ്പ് പവർ യൂണിറ്റ്സ് ഇല്ലാത്തതു കാരണം പവർകട്ടിൽ ഇന്ദിരാഗാന്ധി മെഡിക്കൽ കോളേജ് & റിസർച്ച് സെന്ററിൽ മൂന്ന് ഡയാലിസിസ് രോഗികൾ മരിച്ചതും, ജനിച്ചു വീണ ചോരകുഞ്ഞ് എലിയുടെ കടിയേറ്റ് മരിച്ചതും ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ്. ജി എസ് ടി യുടെ ക്രമക്കേടുകൾ കണ്ടിട്ടും മനസ്സിലായിട്ടും കണ്ണടച്ചു പാല് കുടിക്കുന്ന പ്രഥമ ബി ജെ പി ഗവണ്മെന്റ്.

ഇവർക്കെല്ലാം എതിരെയുള്ള മുഖമടച്ചൊരു അടിയായിരുന്നു ഒരുതരത്തിൽ മെർസലിലൂടെ സംവിധായകൻ ഒരുക്കിയത്.
പക്ഷേ, സെൻസർ ബോർഡ് പോലും ഒഴിവാക്കാൻ ആവശ്യപ്പെടാത്ത ജി എസ് ടി പരാമർശങ്ങളെ ഒഴിവാക്കി ചിത്രം പ്രദർശിപ്പിക്കണം എന്ന ആവശ്യവുമായ് എത്തിയിരിക്കുന്ന ബി ജെ പിയുടെ നിലപാടാണ് ചർച്ചചെയ്യപ്പെടേണ്ടത്.

റീസെൻസർ ചെയ്യാൻ ആവശ്യപ്പെടുമ്പോഴും അതിനെതിരെ പ്രതികരണവുമായ് മുൻപോട്ട് വന്ന കമൽഹാസൻ, അരവിന്ദ് സ്വാമി, വിജയ് സേതുപതി തുടങ്ങിയവരെപ്പോലുള്ള നിരവധി പ്രമുഖരുടെ പിന്തുണയും മെർസലിന് ലഭിക്കുന്നുണ്ട്.

തെരഞ്ഞെടുപ്പ് കാലഘട്ടത്തിൽ ശ്രീ നരേന്ദ്ര മോദി തെക്കേ ഇന്ത്യയിലെ ‘നോട്ടഡ് ആക്ടർ ‘എന്ന് പറഞ്ഞ് വിജയുടെ സമീപം വോട്ട് ചോദിച്ച് ചെന്നതിന്റെ വിപരീതമായ് ഇന്ന് നായകൻ വിജയുടെ മതം ചികഞ്ഞിറങ്ങിയ ബി ജെ പി നേതാവ് എച്ച് രാജയുടെ വിവാദപ്രതികരണത്തിനു രൂക്ഷമായ പ്രതിഷേധം തന്നെ സമൂഹമാധ്യമങ്ങളിൽ ഉയരുകയാണ്.

#MersalVSModi എന്ന ഹാഷ് ടാഗും സാമൂഹ്യമാധ്യമങ്ങളിൽ ഇപ്പോൾ ട്രെൻഡിങ് ആണ്. വിവാദങ്ങൾക്കിടയിലും മികച്ച രീതിയിൽ പ്രദർശനം തുടരുകയാണ് മെർസൽ.

Did you find apk for android? You can find new Free Android Games and apps.
Share.

About Author

mm