പൃഥ്വിരാജ് ചെയ്യേണ്ട ചിത്രം മമ്മൂട്ടി ചെയ്തപ്പോൾ; സൂപ്പർഹിറ്റ് ചിത്രത്തിന് പിന്നിലെ കഥ വെളിപ്പെടുത്തി തിരക്കഥാകൃത്..!

Advertisement

മെഗാ സ്റ്റാർ മമ്മൂട്ടി, ലാൽ, രാജൻ പി ദേവ് എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി ഷാഫി ഒരുക്കിയ സൂപ്പർ ഹിറ്റ് ചിത്രമാണ്  ബെന്നി പി നായരമ്പലം രചിച്ച തൊമ്മനും മക്കളും. മമ്മൂട്ടി, ലാൽ, രാജൻ പി ദേവ് എന്നിവർ മക്കളും അച്ഛനും ആയി അഭിനയിച്ച ഈ ചിത്രം ഇവരുടെ പ്രകടന മികവ് കൊണ്ടും ശ്രദ്ധ നേടി. എന്നാൽ ഈ ചിത്രം ഇവരെ മനസ്സിൽ കണ്ടു രചിച്ചത് ആയിരുന്നില്ല എന്ന് വെളിപ്പെടുത്തുകയാണ് ബെന്നി പി നായരമ്പലം. തൊമ്മനു മക്കളും എഴുതിയത് പൃഥ്വിരാജിനും ജയസൂര്യക്കും വേണ്ടിയായിരുന്നുവെന്ന് ആണ് ബെന്നി പറയുന്നത്. ഒരു തമിഴ് സിനിമയുടെ ചിത്രീകരണം മൂലം പൃഥ്വിരാജിന്റെ ഡേറ്റ് ലഭിക്കാതായതോടെയാണ് മമ്മൂട്ടിയോട് കഥ പറയുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തി. മമ്മൂട്ടിയുടെ പിറന്നാളിനോടനുബന്ധിച്ച് ഏഷ്യാനെറ്റ് ന്യൂസ് സംപ്രേക്ഷണം ചെയ്ത കഥ ഇനിയും തുടരും എന്ന പരിപാടിയിലായിരുന്നു ബെന്നി ഈ കാര്യങ്ങൾ തുറന്നു പറഞ്ഞത്.

പൃഥ്വിരാജ്, ജയസൂര്യ, ലാല്‍ കോമ്പിനേഷനായിരുന്നു ആദ്യം പ്ലാൻ ചെയ്തത് എന്നും പക്ഷെ ചിത്രം പെട്ടെന്ന് നടക്കണം എന്ന അവസ്ഥ ആയിരുന്നതിനാൽ മമ്മുക്കയോട് കഥ പറയുകയായിരുന്നു എന്നും അദ്ദേഹം പറയുന്നു. ലാല്‍ നിര്‍മ്മിക്കുന്ന ബ്ലാക്കിന്റെ ചിത്രീകരണം നടക്കുന്ന സമയത്താണ് മമ്മുക്കയോട് കഥ പറയുന്നത്. പൃഥ്വിരാജ് അഭിനയിക്കുന്ന സിനിമയാണ്, അഭിപ്രായം അറിയാനാണെന്നാണ് അപ്പോൾ മമ്മുക്കയോട് പറഞ്ഞതെന്നും ബെന്നി ഓർക്കുന്നു. കഥ പറഞ്ഞതിന് ശേഷം ഇത് ഗംഭീര റോളാണല്ലോ എന്നായിരുന്നു മമ്മൂട്ടിയുടെ മറുപടി. അപ്പോഴാണ് പ്രിത്വിരാജിന്റെ ഡേറ്റ് പ്രശ്നം മമ്മുക്കയോട് പറഞ്ഞതും അഭിനയിക്കാമോ എന്ന് ചോദിക്കുന്നതും. പിന്നെന്താ ചെയ്യാമല്ലോ എന്ന് പറഞ്ഞ് അപ്പോള്‍ തന്നെ മമ്മൂട്ടി ചിത്രം കമ്മിറ്റ് ചെയ്യുകയായിരുന്നു. 

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close