ദംഗലിനെ തകർക്കാൻ ബാഹുബലിക്കാകുമോ? ചൈനയിലും തരംഗം സൃഷ്ടിക്കാൻ ഒരുങ്ങി ബാഹുബലി

Advertisement

ഇന്ത്യയുടെ അഭിമാനം ലോകത്തിന് മുൻപിൽ ഉയർത്തിയ രണ്ട് ചിത്രങ്ങളാണ് വീണ്ടും ചർച്ചയാവുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ ബ്രഹ്മാണ്ഡ ചിത്രങ്ങളായ ബാഹുബലിയും ദംഗലുമാണ് ചർച്ചകളിൽ ഇടം പിടിക്കുന്നത്. മലയാളത്തിൽ ഉൾപ്പടെ പുറത്തിറങ്ങിയ എല്ലാ ഭാഷകളിലും വലിയ മുന്നേറ്റം നടത്തിയ ചിത്രമായിരുന്നു ബാഹുബലി. രണ്ട് ഭാഗമായി പുറത്തിറങ്ങിയ ബാഹുബലിയുടെ രണ്ടാം ഭാഗം വലിയ റീലീസ് ആയാണ് എത്തിയത്. കേരളത്തിൽ വരെ ആദ്യ ദിന കളക്ഷൻ റെക്കോർഡ് കുറിച്ച മുന്നേറ്റമായിരുന്നു ചിത്രം നടത്തിയത്. ചിത്രം ഇന്ത്യയിൽ നിന്നും ഏറ്റവും കൂടുതൽ പണം വാരുന്ന ചിത്രവുമായി. എസ്. എസ്. രാജമൗലി സംവിധാനം ചെയ്ത ചിത്രം ആയിരം കോടിക്ക് മുകളിലാണ് കളക്ഷൻ സ്വന്തമാക്കിയത്. ബാഹുബലി ഇങ്ങനെ തകർത്തു മുന്നേറുന്ന സമയത്താണ് ഏറ്റവുമധികം കളക്ഷൻ നേടിയ ചിത്രം എന്ന ബഹുമതിക്ക് അർഹമായ മുൻ ചിത്രം ദംഗലും തങ്ങളുടെ കുതിപ്പ് നടത്തുന്നത്. അമീറിന്റെ ദംഗൽ തേരോട്ടം നടത്തിയ ചൈനയിലേക്കാണ് ഇത്തവണ ബാഹുബലിയും എത്തുന്നത്.

2016 ൽ പുറത്തിറങ്ങിയ ആമീർ ചിത്രം ദംഗൽ അന്ന് ആയിരം കോടിയോളം കളക്ഷൻ നേടിയിരുന്നു. ചിത്രം അതിനോടൊപ്പം മികച്ച നിരൂപക പ്രശംസയും അവാർഡുകളും നേടിയിരുന്നു. ചിത്രം ചൈനീസ് മൊഴിമാറ്റത്തിന് ശേഷം ചൈനയിൽ റിലീസിന് എത്തിയതോടെയാണ് വലിയ കളക്ഷൻ നേടിയത്. ചിത്രം രണ്ടായിരം കോടിയോളം കളക്ഷൻ ചൈനയിൽ നിന്നും നേടി എന്നാണ് നിർമ്മാതാക്കൾ അറിയിച്ചത്. ചൈനയിൽ ഇന്ത്യൻ സിനിമയ്ക്ക് വേദി തുറന്നിടൽ കൂടിയായിരുന്നു ദംഗൽ. ഇതിനോടകം തന്നെ ലോകമെങ്ങും അറിയപ്പെട്ട ബാഹുബലി ചൈനയിൽ വൻ റിലീസായി എത്തുന്നതോട് കൂടി കളക്ഷൻ വൻ തോതിൽ ഉയരുമെന്നാണ് അറിയാൻ കഴിയുന്നത്. ആക്ഷനും ഗ്രാഫിക്സിനും പ്രാധാന്യം നൽകി ഒരുക്കിയ ചിത്രം ചൈനീസ് പ്രേക്ഷകരെ ആകർഷിക്കും എന്നു കരുതുന്നു. ചിത്രം മേയ് നാലിന് തീയറ്ററുകളിൽ എത്തും.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close