ബംഗാൾ ചാനലുകളുടെ ജനപ്രിയ ചിത്രം രാമലീല ആയിരിക്കും; ഫിലിം ക്രിട്ടിക്‌സിനും മൂവീ സ്ട്രീറ്റിനും നന്ദി പറഞ്ഞ് അരുൺ ഗോപി..

Advertisement

കഴിഞ്ഞ ദിവസം നടന്ന ഫിലിം ക്രിട്ടിക്‌സ് അവാർഡ് പ്രഖ്യാപനമാണ് പുതിയ ചർച്ചയ്ക്ക് വഴി വച്ചിരിക്കുന്നത്. ഫിലിം ക്രിട്ടിക്സ് അവാർഡ് ജനപ്രിയ ചിത്രമായി തെരഞ്ഞെടുത്തത് രാമലീല ആയിരുന്നു. ചിത്രത്തിന്റെ അവാർഡിന് നന്ദി പറഞ്ഞു കഴിഞ്ഞ ദിവസം അരുൺ ഗോപി തന്റെ ഫേസ്ബുക്കിലൂടെയും എത്തി. മലയാളത്തിലെ അവാർഡ് നൈറ്റുകൾ നടത്തിയ ചാനലുകാർ കണ്ടു പിടിക്കാതെ പോയത് ക്രിട്ടിക്‌സുകാർ എങ്ങനെ കണ്ടു പിടിച്ചു എന്ന് അരുൺ ഗോപി ചോദിച്ചു. ചിത്രത്തിന്റെ റിലീസ് സമയത്ത് നടന്ന ചില കോണിൽ നിന്നുള്ള എതിർപ്പുകളെയും പരിഹാസങ്ങളെയുമാണ് അരുൺ ഗോപി പോസ്റ്റിലൂടെ വിമർശിച്ചത്. ” ബംഗാൾ ചാനലുകളുടെ ജനപ്രിയ ചിത്രം രാമലീല ആയിരിക്കും “ ചിത്രത്തിന് മലയാളികൾ ആരും തന്നെ കാണാൻ കയറുന്നില്ല എന്ന ചിലരുടെ പരിഹാസങ്ങൾക്ക് മറുപടിയായി അരുൺ ഗോപി ഇങ്ങനെ കുറിച്ചു. ചിത്രത്തിനെ പലരും അവാർഡ് നിശകളിൽ അവഗണിച്ചിരുന്നു. എന്നാൽ ചിത്രത്തിന് ആദ്യമായി ലഭിച്ച അവാർഡ് ഫേസ്‌ബുക്ക് സിനിമ സൗഹൃദ കൂട്ടായ്മയായ മൂവി സ്ട്രീറ്റിൽ നിന്നുമാണ്. ഓൺലൈൻ പോളിലൂടെയായിരുന്നു അന്ന് പ്രേക്ഷകർ രാമലീലയെ തിരഞ്ഞെടുത്തത്. ചിത്രത്തിന് മൂവി സ്ട്രീറ്റ് നൽകിയ അവാർഡിന് വീണ്ടും അരുൺ ഗോപി നന്ദി പറഞ്ഞു.

അരുൺ ഗോപി ആദ്യമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു രാമലീല. ചിത്രത്തിന്റെ റിലീസ് സമയത്ത് വലിയ തോതിൽ പ്രതിബന്ധങ്ങൾ നേരിട്ടു. എനിക്കിലും അവയെല്ലാം നേരിട്ട് ചിത്രം മാസങ്ങൾ വൈകി എത്തി വലിയ വിജയം നേടി. ചിത്രം ദിലീപിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നാക്കി മാറ്റുവാൻ അരുൺ ഗോപിക്കായി. ഒരു നവാഗത സംവിധായകന്റെ ചിത്രം എന്ന് തോന്നാത്ത മികച്ച മേക്കിങ് ആയിരുന്നു ചിത്രത്തിന്റേത്. ആദ്യ ചിത്രം ജനങ്ങൾ സൂപ്പർ ഹിറ്റാക്കിയതിന്റെ ആത്മവിശ്വാസത്തിൽ രണ്ടാം ചിത്രത്തിലേക്ക് കടക്കുകയാണ് അരുൺ ഗോപി ഇപ്പോൾ. പ്രണവ് മോഹൻലാലുമൊത്തുള്ള ചിത്രത്തിന്റെ പണിപ്പുരയിലാണ് അരുൺ ഗോപി.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close