സൂര്യയുടെ നായികയായി അപർണ്ണ ബാലമുരളി..

Google+ Pinterest LinkedIn Tumblr +
Want create site? Find Free WordPress Themes and plugins.

സൂര്യയുടെ ഈ വർഷം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളാണ് എൻ.ജി.ക്കെ , കാപ്പൻ. വർഷത്തിൽ ഒരു ചിത്രം മാത്രം ചെയ്യുന്ന സൂര്യയ്ക്ക് ഈ വർഷം കൈനിറയെ ചിത്രങ്ങളാണ്. രണ്ട് ചിത്രങ്ങൾ റിലീസിമായി ഒരുങ്ങുമ്പോൾ തന്റെ മൂന്നാമത്തെ ചിത്രത്തിന്റെ ഷൂട്ടിങ് നാളെ ആരംഭിക്കും. സൂര്യയുടെ 38മത്തെ ചിത്രം ‘ഇരുദി സുട്രെ’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന്റെ സംവിധായിക സുധാ കൊങ്കരയുമായിട്ടാണന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ചിത്രത്തിന്റെ പൂജ ഇന്ന് ചെന്നൈയിൽ വെച്ചു അഭിനേതാക്കളെയും അണിയറ പ്രവർത്തകരേയും സാക്ഷിയാക്കി കൊണ്ടാടുകയുണ്ടായി. മലയാളികളുടെ പ്രിയ താരം അപർണ്ണ ബാലമുരളിയാണ് നായിക വേഷം കൈകാര്യം ചെയ്യുന്നത്.

ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത് ജി.വി പ്രകാശാണ്. ഛായാഗ്രഹണം നിർവഹിക്കുന്നത് നികേത് ബൊമറെഡ്‌ഡിയാണ്. ‘പീരിയഡ് എൻഡ് ഓഫ് സെന്റെൻസ്’ എന്ന ഡോക്യൂമെന്ററി പ്രൊഡക്ഷനിലൂടെ ഓസ്കാർ ജേതാവായ ഗുനീത് മോങ്കാ തമിഴ് ഫിലിം ഇൻഡസ്ട്രിയിൽ ഭാഗമാവുന്ന ആദ്യ ചിത്രം കൂടിയായിരിക്കും ഇത്. ഗുനീത് മോങ്കയുടെ സിഖ്യ എന്റർടൈന്മെന്റ്സും സൂര്യയുടെ 2ഡി എന്റർടൈന്മെന്റ്സും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സൂര്യ38 ന്റെ പ്രീ പ്രൊഡക്ഷൻ വർക്കുകൾ അതിവേഗത്തിലാണ് മുന്നേറി കൊണ്ടിരിക്കുന്നത്. എയർ ഡക്കാനിന്റെ സ്ഥാപകനും റിട്ടയേർഡ് ഇന്ത്യൻ ആർമി ഓഫീസറുമായ ജി.ആർ ഗോപിനാഥിന്റെ ജീവതത്തെ ആസ്പദമാക്കിയാണ് ചിത്രം അണിയിച്ചൊരുക്കുന്നത്. അടുത്ത വർഷം പൊങ്കലിനാണ് ചിത്രം റിലീസ് ചെയ്യുവാൻ അണിയറ പ്രവർത്തകർ തീരുമാനിച്ചിരിക്കുന്നത്.

Did you find apk for android? You can find new Free Android Games and apps.
Share.

About Author

mm