ഈ ഒരൊറ്റ വാക്കു കൊണ്ട് ഇന്ന് ലാലുവങ്കിൾ എനിക്കേറെ പ്രിയപ്പെട്ടവരിൽ ഒരാളാണ്..!

Advertisement

ഒരുപിടി മികച്ച ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ ശ്രദ്ധ നേടിയെടുത്ത നടിയാണ് അഞ്ജലി അമീർ. ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽ നിന്ന് സിനിമയിൽ എത്തി ഏവരുടെയും പ്രശംസ പിടിച്ചു പറ്റിയ ഈ കലാകാരി മമ്മൂട്ടിയോടൊപ്പം അഭിനയിച്ച പേരൻപ് എന്ന തമിഴ് സിനിമയിലെ പ്രകടനത്തിലൂടെ ഏറെ കയ്യടി നേടിയിരുന്നു. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ചർച്ച ആയ ചാന്തുപൊട്ട് വിവാദത്തെയും അതുമായി ബന്ധപെട്ടു തനിക്കു തോന്നിയ കാര്യങ്ങളും വെളിപ്പെടുത്തുകയാണ് അഞ്ജലി അമീർ. മാത്രമല്ല ചാന്തുപൊട്ട് ഒരുക്കിയ ലാൽ ജോസുമായി സംസാരിച്ചതിനെ കുറിച്ചും അഞ്ജലി തന്റെ ഫേസ്ബുക് പേജിൽ ഇട്ട പോസ്റ്റിലൂടെ വിശദീകരിക്കുന്നു.

അഞ്ജലി അമീറിന്റെ ഫേസ്ബുക് പോസ്റ്റ് ഇപ്രകാരം, “ഈ ഇടയായ് ലാൽ ജോസ് സാറിന്റെ ഒരു സിനിമയായ ചാന്തുപൊട്ട് എന്ന സിനിമയെ കുറിച്ച് നടന്ന ചർച്ച കാണാനിടയായി. ഞാൻ ആദ്യമായി ലാൽ ജോസ് സാറിനെ കാണുമ്പോൾ അദ്ദേഹത്തിനോട് സംസാരിക്കാൻ പോലും എനിക്ക് താൽപ്പര്യം ഇല്ലായിരുന്നു. കാരണം ആ ഒരൊറ്റ സിനിമ എന്നെയും എന്നെപ്പോലെ ഉള്ളവരുടെയും ജീവിതത്തിൽ വരുത്തിവെച്ച ആക്ഷേപവും അപമാനവും വ്യക്തിഹത്യയുമാണ്. അത്രത്തോളം ചാന്തുപൊട്ട്, രാധ എന്നീ വിളികൾ കൊണ്ട് സംമ്പുഷ്ട്ടമായിരുന്നു എന്റെയും ബാല്യം.

Advertisement

അങ്ങനെ എന്റെ പരിഭവങ്ങൾ അദ്ദേഹത്തോട് പങ്കുവെച്ചപ്പോൾ അദ്ദേഹം പറഞ്ഞത് ദിലീപേട്ടൻ അവതരിപ്പിച്ച ആ കാരക്ടർ ഒരു “ട്രാൻസ്ജെൻഡറോ” “ഗേയോ” അല്ല മറിച്ച് വീട്ടുകാരുടെ ഒരു പെൺകുട്ടി വേണമെന്ന ആഗ്രഹത്തിൽ തങ്ങൾക് ജനിച്ച മകനെ സ്ത്രീയെപ്പോലെ വളർത്തിയതു കൊണ്ടും ഡാൻസ് പഠിപ്പിച്ചത് കൊണ്ടുമുള്ള സ്ത്രൈണതയാണെന്നാണ്. ഇതല്ലാതെ ജെൻഡർ പരമായും sexuality ക്കും ഒരു പ്രശ്നവും ഉള്ള വ്യക്തിയായിരുന്നില്ല. ഇതു മനസ്സില്ലാക്കാതെ ഞങ്ങളെ പ്പോലെയുള്ളവരെ ഇതും പറഞ്ഞ് ആക്ഷേപിച്ചവരല്ലെ വിഡ്ഡികൾ. ആദ്യമൊന്നും ഈ സിനിമയിലെ അക്ഷേപഹാസ്യം എനിക്കാസ്വദിക്കാൻ പറ്റിയില്ലെങ്കിലും എന്തോ ഇപ്പോ ലാൽ ജോസ് സാറിനോട് സംസാരിച്ചു കഴിഞ്ഞപ്പോൾ എനിക്ക് ഈ സിനിമയിഷ്ടമായി. അദ്ദേഹം അവസാനം എന്നോട് പറഞ്ഞത് എന്റെ സിനിമ കൊണ്ട് വല്ല വിഷമവും ഉണ്ടായിട്ടുണ്ടെങ്കിൽ ഞാൻ ക്ഷമ ചോദിക്കുന്നുവെന്ന്. ഈ ഒരൊറ്റ വാക്കു കൊണ്ട് ഇന്ന് ലാലുവങ്കിൾ എനിക്കേറെ പ്രിയപ്പെട്ടവരിൽ ഒരാളാണ്”.

Advertisement

Copyright © 2017 onlookersmedia.

Press ESC to close