അമ്മ സംഘടനയിലെ തിരഞ്ഞെടുപ്പ് പൂർത്തിയായി; പുതിയ ഭാരവാഹികൾ ഇവർ..!

Advertisement

മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയാണ് അമ്മ. അസോസിയേഷൻ ഓഫ് മലയാളം മൂവി ആർട്ടിസ്റ്റ്സ് എന്ന ഈ സംഘടനയിൽ നിലവിൽ അഞ്ഞൂറിൽ കൂടുതൽ അംഗങ്ങൾ ആണുള്ളത്. രണ്ടു വർഷം കൂടുമ്പോഴാണ് ഈ സംഘടനയുടെ ഭാരവാഹികളെ തിരഞ്ഞെടുക്കുന്നത്. അങ്ങനെ ഇനി 2024 വരെയുള്ള കാലഘട്ടത്തിലെ അമ്മയുടെ ഭാരവാഹികളെ ഇന്ന് തിരഞ്ഞെടുത്തു. തികച്ചും ജനാധിപത്യപരമായ രീതിൽ അംഗങ്ങളുടെ വോട്ടെടുപ്പിലൂടെയാണ് ഈ തിരഞ്ഞെടുപ്പ് നടന്നത്. കഴിഞ്ഞ തവണത്തെ അമ്മ പ്രസിഡന്റ് ആയിരുന്ന കംപ്ലീറ്റ് ആക്ടർ മോഹൻലാൽ എതിരില്ലാതെ തന്നെ ഇത്തവണയും ആ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപെട്ടപ്പോൾ ജനറൽ സെക്രട്ടറി ആയി ഇടവേള ബാബുവും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. ജോയിന്റ് സെക്രട്ടറി ആയി ജയസൂര്യയും ട്രെഷറർ ആയി സിദ്ദിക്കുമാണ് എതിരാളികൾ ഇല്ലാതെ തിരഞ്ഞെടുക്കപ്പെട്ട മറ്റു അംഗങ്ങൾ.

എക്സികുട്ടീവ് കമ്മിറ്റിയിലെ മറ്റു പതിനൊന്നു സ്ഥാനത്തേക്ക് ആണ് മത്സരം നടന്നത്. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചു ജയിച്ചത് മണിയൻ പിള്ള രാജുവും ശ്വേതാ മേനോനും ആണെങ്കിൽ ആശ ശരത് ഈ സ്ഥാനത്തേക്ക് മത്സരിച്ചു തോറ്റു. ബാക്കി തിരഞ്ഞെടുക്കപ്പെട്ട പതിനൊന്നു പേര്, ബാബുരാജ്, ടിനി ടോം, ഉണ്ണി മുകുന്ദൻ, ടോവിനോ തോമസ്, രചന നാരായണൻ കുട്ടി, സുധീർ കരമന, ലാൽ, വിജയ് ബാബു, സുരഭി ലക്ഷ്മി, മഞ്ജു പിള്ള, ലെന എന്നിവരാണ്. ഹണി റോസ്, നാസർ ലത്തീഫ്, നിവിൻ പോളി, എന്നിവരാണ് മത്സരിച്ചു തോറ്റ പ്രമുഖർ. ഇന്നസെന്റിനു ശേഷം രണ്ടു വർഷം മുൻപാണ് മോഹൻലാൽ അമ്മ പ്രസിഡന്റ് ആവുന്നത്. ശേഷം വലിയ മാറ്റങ്ങൾ ആണ് മോഹൻലാൽ അമ്മയിൽ കൊണ്ടുവന്നത്. സ്ത്രീ പ്രാതിനിധ്യം ഭരണ സമിതിൽ വർധിപ്പിച്ച മോഹൻലാൽ, അമ്മയിലെ പ്രായമായ അംഗങ്ങൾക്കുള്ള പെൻഷൻ തുക വർധിപ്പിക്കുന്നതിനും, അമ്മയിലെ അംഗങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുന്നതിനും മുൻകൈ എടുത്തു. അതോടൊപ്പം അമ്മക്ക് സ്വന്തമായി ഒരു ഓഫീസ് നിർമ്മിച്ചതും മോഹൻലാലിൻറെ നേതൃത്വത്തിലാണ്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close