‘കമ്മട്ടിപ്പാട”ത്തിന് ശേഷം മറ്റൊരു മികച്ച കഥാപാത്രവുമായി വിനായകൻ

Advertisement

അ​ങ്ക​മാ​ലി ഡ​യ​റീ​സി​നു ശേ​ഷം ലി​ജോ ജോ​സ് പെ​ല്ലി​ശേരി സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്രമാണ് ഈ.മ.യൗ. ദിലീഷ് പോത്തൻ, ചെമ്പൻ വിനോദ്, വിനായകൻ എന്നിവരാണ് ചിത്രത്തിലെ മുഖ്യകഥാപാത്രങ്ങൾ. ‘കമ്മട്ടിപ്പാട”ത്തിലെ അത്യുഗ്രൻ പ്രകടനത്തിനു ശേഷം മറ്റൊരു മികച്ച കഥാപാത്രവുമായാണ് വിനായകൻ ഈ ചിത്രത്തിലൂടെ എത്തുന്നതെന്നാണ് സൂചന. അയ്യപ്പൻ എന്ന കഥാപാത്രത്തെയാണ് വിനായകൻ ഇതിൽ അവതരിപ്പിക്കുന്നത്.

ഈശോ മറിയം യൗസേപ്പ് എന്നതിന്റെ ചുരുക്കമാണ് ഈ.മ.യൗ. ഒരു തീരദേശഗ്രാമം, അവിടുത്തെ ആളുകൾ, അവർക്കിടയിലെ ആക്ഷേപഹാസ്യം, ഇതേക്കുറിച്ചെല്ലാം പ്രതിപാദിക്കുന്ന ചിത്രമാണ് ഈ.മ.യൗ. ഒരു സോഷ്യല്‍ സറ്റയര്‍ ആയിട്ടാണ് സിനിമയെ ട്രീറ്റ് ചെയ്തിരിക്കുന്നത്.

Advertisement

വെറും 18 ദിവസം കൊണ്ടാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് സംവിധായകൻ തീർത്തത്. പേര് കൊണ്ടും മറ്റ് പലരീതിയിലും വ്യത്യസ്തത പുലർത്തുകയാണ് ഈ.മ.യൗ. ചിത്രത്തിന്‍റേതായി പുറത്തിറങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്ററും വ്യത്യസ്തമായിരുന്നു.

മത്സ്യബന്ധന ബോട്ടുകൾക്കൊപ്പം ഒരു ശവപ്പെട്ടി കിടക്കുന്ന രീതിയിലാണ് അണിയറ പ്രവർത്തകർ പോസ്റ്റർ പുറത്തുവിട്ടത്. പ്രേക്ഷകരിൽ സിനിമയെക്കുറിച്ച് ആകാംക്ഷയുണ്ടാക്കാനാണ് അങ്ങനെ ചെയ്തതെന്ന് സംവിധായകൻ പിന്നീട് വ്യക്തമാക്കിയിരുന്നു. പി.എഫ്. മാത്യൂസിന്റേതാണു തിരക്കഥ. സംഗീതം പ്രശാന്ത് പിള്ള. ഷൈജു ഖാലിദാണ് ഛായാഗ്രാഹകൻ. രാജേഷ് ജോർജ് കുളങ്ങരയാണ് നിര്‍മാണം

Advertisement

Copyright © 2017 onlookersmedia.

Press ESC to close