പൂച്ചയെ കാണിച്ചാല്‍ വിശദീകരണം ചോദിക്കുന്നവര്‍ പുലിയെ കൊല്ലുന്നത് കാണിച്ചതിനെങ്ങനെ സെന്‍സര്‍ നല്‍കി; രൂക്ഷ വിമര്‍ശനവുമായി അടൂർ ഗോപാലകൃഷ്ണൻ

Advertisement

മലയാള സിനിമായിലെ വിഖ്യാത സംവിധായകനായ അടൂർ ഗോപാലകൃഷ്ണൻ വീണ്ടും വിവാദ പരാമര്ശങ്ങളുമായി രംഗത്ത് വന്നിരിക്കുകയാണ്. ആയിരം കോടി രൂപ ഒക്കെ ബഡ്ജറ്റ് ഉള്ള വമ്പൻ ചിത്രങ്ങൾ നിരോധിക്കണം എന്നാണ് അദ്ദേഹം പറയുന്നത്. യാഥാർഥ്യത്തിൽ നിന്നു സിനിമകൾ എത്രയധികം മാറി സഞ്ചരിക്കുന്നോ അത്രയും വലിയ സാമ്പത്തിക വിജയം അതിനു കിട്ടുന്ന മോശമായ സ്ഥിതി വിശേഷം ആണ് ഇപ്പോൾ ഉള്ളത് എന്നും ചെലവാക്കുന്ന തുകയും പടത്തിന്റെ മേന്മയും തമ്മിൽ യാതൊരു ബന്ധവും ഇല്ലെന്നും അദ്ദേഹം തുറന്നടിക്കുന്നു. സിനിമയിലെ സെന്സര്ഷിപ് നിരോധിക്കണം എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇന്നത്തെ വാണിജ്യ സിനിമകൾക്ക് വേണ്ടിയാണ് സെൻസർഷിപ് എന്ന സംവിധാനം നിലനിൽക്കുന്നത് തന്നെ എന്നാണ് അദ്ദേഹത്തിന്റെ വാദം. സെൻസർഷിപ്പ് എന്ന പേരിൽ ശുദ്ധ അസംബന്ധം അരങ്ങേറുമ്പോൾ അത് ഏറ്റവും കൂടുതൽ ബാധിക്കുന്നത് ചെറിയതും സാധാരണമായതുമായ ചിത്രങ്ങൾ ഒരുക്കുന്നവരെ ആണെന്നു അടൂർ ഗോപാലകൃഷ്ണൻ പറയുന്നു. ഏതെങ്കിലും ഒരു സീനിൽ ഒരു പൂച്ചയെ കാണിച്ചാൽ വിശദീകരണം ചോദിക്കുന്നവർ പുലിമുരുകൻ എന്ന ചിത്രത്തിൽ കേന്ദ്ര കഥാപാത്രമായ മുരുകൻ പുലിയെ കൊല്ലുന്നത് കണ്ടിട്ടും അതിനു സെൻസർ സർട്ടിഫിക്കറ്റ് നൽകിയത് എന്തിനാണെന്നും അദ്ദേഹം ചോദിക്കുന്നു. സാമ്പത്തിക തിരിമറി കൊണ്ടാകാം ഇതൊക്കെ ഇങ്ങനെ നടക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു വെക്കുന്നു. കുരിശുംമ്മൂട് സെന്റ ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിൽ വെച്ച് ജോണ് ശങ്കരമംഗലം സ്മാരക പ്രഭാഷണം നടത്തുമ്പോൾ ആണ് അദ്ദേഹം ഈ കാര്യങ്ങൾ തുറന്നു പറഞ്ഞത്. ഏതായാലും അദ്ദേഹത്തിന്റെ ഈ പരാമർശങ്ങൾ മലയാള സിനിമയിൽ പുതിയ വിവാദങ്ങൾ ഉണ്ടാക്കുമോ എന്നു നമ്മുക്ക് കാത്തിരുന്നു തന്നെ കാണേണ്ടി വരും.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close