കിണർ ഈ കാലഘട്ടത്തിന്റെ സിനിമ എന്ന് പ്രശസ്ത നടൻ പശുപതി..!

Advertisement

എം എ നിഷാദ് സംവിധാനം ചെയ്ത കിണർ എന്ന ചിത്രം ഉടനെ തിയേറ്ററിൽ എത്തുകയാണ്. അദ്ദേഹം തന്നെ കഥ എഴുതി, അൻവർ അബ്ദുല്ല, അജു നാരായണൻ എന്നിവർ ചേർന്ന് തിരക്കഥ എഴുതിയ ഈ ചിത്രം നിർമ്മിച്ചിരിക്കുന്നതു ഫ്രാഗ്രൻറ് നേച്ചർ ഫിലിം ക്രീയേഷന്സിന്റെ ബാനറിൽ സജീവ് പി കെ , ആനി സജീവ് എന്നിവർ ചേർന്ന് ആണ്. സ്ത്രീ കഥാപാത്രങ്ങൾക്ക് പ്രാധാന്യം നല്കിയൊരുക്കിയ ഈ ചിത്രത്തിൽ ജയപ്രദ, രേവതി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇവർക്കൊപ്പം പ്രശസ്ത നടൻ പശുപതിയും ഈ ചിത്രത്തിൽ ഒരു നിർണ്ണായക വേഷം അവതരിപ്പിച്ചു കൊണ്ട് എത്തുന്നുണ്ട്. എം എ നിഷാദിനൊപ്പം പശുപതിയുടെ മൂന്നാമത്തെ ചിത്രമാണ് കിണർ. കെണി എന്ന പേരിൽ തമിഴിലും എത്തുന്ന ഈ ചിത്രം, ഇന്നത്തെ കാലഘട്ടം ആവശ്യപ്പെടുന്ന ചിത്രമാണ് എന്നാണ് പശുപതി പറയുന്നത്.

ജലക്ഷാമത്തെ കുറിച്ച് സംസാരിക്കുന്ന ഈ ചിത്രം നമ്മൾ എല്ലാവരും കണ്ടിരിക്കേണ്ട ഒരു ചിത്രം ആണെന്നും പശുപതി പറയുന്നു. എം നിഷാദിനോടുള്ള ബന്ധത്തിന് പുറമെ ഈ ചിത്രത്തിന്റെ വിഷയം ആണ് തന്നെ ഇതിലേക്ക് ആകർഷിച്ചത് എന്നും അദ്ദേഹം പറയുന്നു. അതിഥി വേഷം ആണെങ്കിലും വളരെ ശ്കതമായതും നിർണ്ണായകമായതുമായ ഒരു കഥാപാത്രം ആണ് താനീ ചിത്രത്തിൽ അവതരിപ്പിക്കുന്നതെന്ന് പശുപതി പറയുന്നു. രഞ്ജി പണിക്കർ, സുനിൽ സുഗത, സുധീർ കരമന, പാർവതി നമ്പ്യാർ, പാർത്ഥിപൻ, അർച്ചന, നാസ്സർ, ഇന്ദ്രൻസ്, ജോയ് മാത്യു, ഭഗത് മാനുവൽ, അനിൽ നെടുമങ്ങാട്, പി ബാലചന്ദ്രൻ, സോഹൻ സീനുലാൽ, സീമ എന്നിവരും ഈ ചിത്രത്തിന്റെ താര നിരയുടെ ഭാഗം ആണ്. എം ജയചന്ദ്രൻ സംഗീതം നൽകിയിരിക്കുന്ന ഈ ചിത്രത്തിന് ദൃശ്യങ്ങൾ ഒരുക്കിയത് നൗഷാദ് ഷെരീഫ് ആണ്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close