ഒഴിവ് ദിവസത്തെ കളി ജര്‍മ്മന്‍ നോവലില്‍ നിന്നും എടുത്തെന്ന പരാമര്‍ശം, ഉണ്ണി ആറിനോട് ഖേദം പ്രകടിപ്പിച്ച് കലാകൌമുദി

Advertisement

ഉണ്ണി ആര്‍ എഴുതിയ ഒഴിവ് ദിവസത്തെ കളി എന്ന കഥ സനല്‍ കുമാര്‍ ശശിധരന്‍ അതേ പേരില്‍ സിനിമയാക്കിയിരുന്നു. ഒട്ടേറെ ചലചിത്ര മേളകളില്‍ പ്രദര്‍ശിപ്പിച്ച ചിത്രം പ്രേക്ഷകരില്‍ നിന്നും മികച്ച പ്രതികരണമായിരുന്നു നേടിയിരുന്നത്. 2015ലെ മികച്ച ചിത്രത്തിനുള്ള കേരള സംസ്ഥാന പുരസ്കാരവും ഈ ചിത്രം നേടി.

ഒഴിവ് ദിവസത്തെ കളി ഒരു ജര്‍മ്മന്‍ നോവലില്‍ നിന്നും എടുത്തതാണെന്ന്‍ ചൂണ്ടിക്കാട്ടി കലാകൌമുദി ഒരു ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. കഥ എഴുതിയ ഉണ്ണി ആറിനെതിരെയും ഈ ലേഖനത്തില്‍ പരാമര്‍ശമുണ്ടായി.

Advertisement

ഇതേ തുടര്‍ന്ന്‍ ഉണ്ണി ആര്‍ കലാകൌമുദിയ്ക്കും ലേഖകനും എതിരെ മാനനഷ്ടത്തിന് കേസ് കൊടുത്തു. ഇപ്പോള്‍ ഈ വിഷയത്തില്‍ ഖേദം പ്രകടിപ്പിച്ച് കലാകൌമുദി രംഗത്ത് എത്തിയിരിക്കുകയാണ്.

“കലാകൌമുദി ഖേദം പ്രകടിപ്പിച്ചതില്‍ സന്തോഷമുണ്ട്. ലേഖനം വാസ്തവ വിരുദ്ധമാണെന്ന്‍ ബോധ്യപെട്ടത് കൊണ്ടാണല്ലോ അവര്‍ ഖേദം പ്രകടിപ്പിച്ചത് ലേഖകന് എതിരെയുള്ള കേസുമായി മുന്നോട്ട് പോകും. ഇത്തരത്തില്‍ ഉള്ള വാര്‍ത്തകള്‍ നല്‍കും മുന്നേ അതിന്‍റെ യാഥാര്‍ഥ്യം മാധ്യമ സ്ഥാപനങ്ങള്‍ പരിശോധിക്കേണ്ടതാണ്” – ഉണ്ണി ആര്‍ പറഞ്ഞു

Advertisement

Copyright © 2017 onlookersmedia.

Press ESC to close