ഭീമനായി മോഹൻലാൽ അല്ലാതെ മറ്റൊരു നടന്‍റെ മുഖവും മനസിൽ ഉണ്ടായിരുന്നില്ല..

Advertisement

1000 കോടി എന്ന ഭീമമായ ബഡ്ജറ്റിൽ വിഎ ശ്രീകുമാർ മേനോൻ ഒരുക്കുന്ന മഹാഭാരതം എന്ന സിനിമ ഇതിനോടകം മാധ്യമങ്ങൾ ഏറെ ചർച്ച ചെയ്യപ്പെട്ട കാര്യമാണ്. ഭീമനായി മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ എത്തുന്നു എന്നതും ചിത്രത്തിന്റെ പ്രത്യേകത ആണ്.

മലയാളത്തിന്റെ എക്കാലത്തെയും അഭിമാനമായ എംടി വാസുദേവൻ നായരുടെ ഏറെ ജനപ്രീതി നേടിയ നോവൽ ആണ് രണ്ടാമൂഴം. അതിന്റെ ചലച്ചിത്രാവിഷ്കാരം ഒരുക്കുക എന്നത് തന്നെ വെല്ലുവിളി നിറഞ്ഞതാണ്. മഹാഭാരതത്തിൽ വർഷങ്ങൾ നീണ്ട റിസർച് നടത്തിയിട്ടാണ് എംടി രണ്ടാമൂഴത്തിന്റെ തിരക്കഥ പൂർത്തിക്കായിയത്.

Advertisement

ഇതിനിടക്ക് അദ്ദേഹത്തിന് അപകടം വരെ സംഭവിച്ചിട്ടുണ്ട്. പഞ്ചപാണ്ഡവരിലെ ഭീമനെ നാളിതുവരെ വായിച്ചറിഞ്ഞ മലയാളികൾക്ക് രണ്ടാമൂഴം എന്ന നോവൽ ഒരു മറുചിന്തയായിരുന്നു.

ഏറെ കൗതുകമുണർത്തികൊണ്ടാണ് രണ്ടാമൂഴം സിനിമയാക്കുന്നു എന്ന വാർത്ത മലയാളികൾ ഏറ്റെടുത്തത്. എംടിയുടെ തിരക്കഥയിൽ ശ്രീകുമാർ മേനോൻ സംവിധാനം ചെയ്യുന്ന മഹാഭാരതം ഏറെ പ്രതീക്ഷയോടെയാണ് മലയാളി പ്രേക്ഷകർ കാത്തിരിക്കുന്നത്.

രണ്ടാമൂഴം സിനിമയാകുമ്പോൾ മോഹൻലാൽ തന്നെയായിരുന്നു എം ടിയുടെ മനസ്സിൽ എന്നും മറിച്ചൊരു ചിന്ത തനിക്കുണ്ടായിട്ടില്ല എന്നും ചിത്രത്തിന്റെ സംവിധായകൻ ശ്രീകുമാർ മേനോൻ പറയുന്നു. നോവലിന്റെ ഘടന തന്നെയാണ് സിനിമക്കെന്നും കൂട്ടിച്ചേർക്കലുകൾ ഒന്നും തന്നെ ഉണ്ടായിട്ടില്ല എന്നും എം ടി ഒരു അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ടായിരുന്നു. 5 മണിക്കൂർ 20 മിനിറ്റ് പാകത്തിലാണ് ഇപ്പോൾ മഹാഭാരതത്തിന്റെ തിരക്കഥ.

രണ്ടാമൂഴത്തിന് മുമ്പ് മോഹൻലാൽ ശ്രീകുമാർ മേനോൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ഒടിയന്‍റെ ചിത്രീകരണം കഴിഞ്ഞ വാരം വാരണാസിയിൽ ആരംഭിച്ചിരുന്നു.

Advertisement

Copyright © 2017 onlookersmedia.

Press ESC to close