ബോക്സ് ഓഫീസ് പൊളിച്ചടുക്കി ലൂസിഫർ; ആദ്യ ദിനം ഇടിവെട്ട് കളക്ഷൻ ..!

Advertisement

മലയാള സിനിമയുടെ ബോക്സ് ഓഫീസ് സാദ്ധ്യതകൾ എന്താണ് എന്ന ഒരു ചോദ്യം വന്നാൽ അതിനു ഒരു ഉത്തരമേ കഴിഞ്ഞ മുപ്പതു വർഷങ്ങൾ ആയിട്ടുള്ളു. ഒരു മോഹൻലാൽ ചിത്രത്തിന് പോസിറ്റീവ് റിപ്പോർട് വന്നാൽ ആ ചിത്രം നടത്തുന്ന ബോക്സ് ഓഫീസ് പ്രകടനം ആണ് മലയാള സിനിമയുടെ എപ്പോഴുമുള്ള സാദ്ധ്യതകൾ നമ്മുക്ക് കാണിച്ചു തരുന്നത്. നൂറ്റിയന്പത് കോടിയോളം കളക്ഷൻ നേടിയ പുലിമുരുകനും നെഗറ്റീവ് റിപ്പോർട്ടോടു കൂടി അറുപതു കോടിയുടെ അടുത്ത് കളക്ഷൻ അടിച്ച ഒടിയനും എല്ലാം നമുക്കതു കാണിച്ചു തന്നിട്ടുണ്ട്. ഇപ്പോഴിതാ മറ്റൊരു മോഹൻലാൽ ചിത്രമായ ലൂസിഫർ മലയാള സിനിമയുടെ ബോക്സ് ഓഫീസ് ചരിത്രങ്ങൾ തിരുത്താനുള്ള പുറപ്പാടിലാണ്.

ഈ കഴിഞ്ഞ വ്യാഴാഴ്ച റിലീസ് ചെയ്ത ലൂസിഫർ എന്ന മോഹൻലാൽ ചിത്രം ബോക്സ് ഓഫീസ് പൊളിച്ചടുക്കുന്ന കാഴ്ചയാണ് കാണാൻ കഴിയുന്നത്. ആദ്യ ദിനം 1700 ഇൽ അധികം ഷോകൾ കേരളത്തിൽ കളിച്ച ലൂസിഫർ ആറു കോടി എൺപത്തിയെട്ടു ലക്ഷം രൂപയോളം ആണ് കേരളത്തിൽ നിന്ന് നേടിയത്. ലോകമെമ്പാടു നിന്നും ലൂസിഫർ ആദ്യ ദിനം നേടിയത് 14 കോടി രൂപയോളം ആണ്. ആദ്യ ദിനം കേരളത്തിൽ 1950 നു മുകളിൽ ഷോ കളിച്ചു ഏഴു കോടി 22 ലക്ഷം കളക്ഷൻ നേടിയ ഒടിയൻ മാത്രമാണ് ലൂസിഫറിന് മുന്നിൽ ഉള്ളത്. ഒടിയൻ ആദ്യ ദിനം നേടിയ ആഗോള കളക്ഷൻ 18 കോടി രൂപ ആയിരുന്നു. മലയാള സിനിമയിലെ രണ്ടാമത്തെ നൂറു കോടി കളക്ഷൻ നേടുന്ന ചിത്രം ആവാനുള്ള കുതിപ്പിൽ ആണ് ലൂസിഫർ ഇപ്പോൾ.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close